Currency

പുതുവത്സരം: സൗദിയില്‍ വിമാനക്കമ്പനികളുടെ ഓഫറുകള്‍; 39 റിയാല്‍ മുതല്‍ ടിക്കറ്റുകള്‍

സ്വന്തം ലേഖകന്‍Tuesday, December 31, 2019 1:21 pm

റിയാദ്: പുതുവത്സര ദിനത്തോട് അനുബന്ധിച്ച് സൗദിയിലെ വിമാനക്കമ്പനികള്‍ കുറഞ്ഞ നിരക്കില്‍ വിമാന യാത്രക്ക് അവസരമൊരുക്കി. ജിദ്ദയില്‍ നിന്ന് റിയാദിലേക്ക് 39 റിയാലും റിയാദില്‍ നിന്ന് ദമ്മാമിലേക്ക് 49 റിയാലും ഈടാക്കുന്ന ഫ്‌ലൈനാസാണ് ഏറ്റവും കുറഞ്ഞ നിരക്ക് നല്‍കുന്നത്. റിയാദ് ജിദ്ദ യാത്രക്ക് 99 റിയാലിനും ടിക്കറ്റ് ലഭിക്കും. കോഴിക്കോട്ടേക്ക് 529 റിയാലിനും ടിക്കറ്റുണ്ട്.

ഫ്‌ലൈനാസും സൗദി എയര്‍ലൈന്‍സുമാണ് പുതുവത്സരത്തിന്റെ ഭാഗമായി കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ അനുവദിക്കുന്നത്. കുറഞ്ഞ സീറ്റുകള്‍ മാത്രമാണ് ഈ നിരക്കില്‍ ലഭിക്കുക. ഹോട്ടല്‍ റൂം കൂടി ബുക്ക് ചെയ്താലേ സൗദി എയര്‍ലൈന്‍സ് ടിക്കറ്റുകള്‍ കുറഞ്ഞ നിരക്കില്‍ ലഭിക്കൂ. എന്നാല്‍ ഫ്‌ലൈനാസ് ഏറ്റവും കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് നല്‍കുന്നുണ്ട്. ടിക്കറ്റ് നിരക്ക് ലിങ്ക്: https://www.flynas.com/en/end-of-year-promo

ഫെബ്രുവരി ഒന്നിനും ഏപ്രില്‍ 15നും ഇടയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാം. ഇന്ന് രാത്രി 12നകം ടിക്കറ്റുകള്‍ ബബുക്ക് ചെയ്യാം. ജിദ്ദ മദീന റൂട്ടില്‍ 39 റിയാലിന് ടിക്കറ്റ് ലഭിക്കും. റിയാദ് ദമ്മാം റൂട്ടില്‍ 49 റിയാല്‍ മതി. ജിദ്ദ അബഹ യാത്രക്ക് 79 റിയാലിന് ടിക്കറ്റുണ്ട്. റിയാദ് ജിദ്ദ റൂട്ടില്‍ 99 റിയാലിന് ലഭിക്കും ടിക്കറ്റ്.

ഇന്ത്യയിലേക്കും ടിക്കറ്റ് നിലക്കില്‍ വലിയ കുറവുണ്ട്. കോഴിക്കോട്ടേക്ക് 529 റിയാലാണ് ടിക്കറ്റ് നിരക്ക്. റിയാദില്‍ നിന്ന് ഡല്‍ഹിയിലേക്ക് 419 റിയാലിനും ടിക്കറ്റ് ലഭിക്കും. വിശദമായ വിവരങ്ങള്‍ വിമാനക്കമ്പനികളുടെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x