Currency

യുഎഇയില്‍ മൂടല്‍മഞ്ഞ് ശക്തം; റെഡ്അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

സ്വന്തം ലേഖകന്‍Tuesday, January 19, 2021 12:14 pm

അബൂദബി: യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞ്. ദൂരക്കാഴ്ച കുറഞ്ഞതിനെ തുടര്‍ന്ന് അബൂദബിയിലും ദുബായിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അബൂദബി എമിറേറ്റ് തീരപ്രദേശമെല്ലാം റെഡ് അലര്‍ട്ടിലാണ്. ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ എമിറേറ്റുകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ പത്ത് വരെ ദൂരക്കാഴ്ച ആയിരം മീറ്ററില്‍ താഴെയാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണം. കഴിഞ്ഞ ഞായറാഴ്ചയും യുഎഇയുടെ ഒട്ടുമിക്ക എമിറേറ്റുകളും സമാനമായ രീതിയില്‍ മൂടല്‍മഞ്ഞില്‍ അമര്‍ന്നിരുന്നു. ഇതോടെ ദുബായിലേക്കുള്ള വിമാനങ്ങള്‍ പലതും വഴി തിരിച്ചുവിടേണ്ടി വന്നു. ദുബായ് നഗരത്തില്‍ മാത്രം 24 അപകടങ്ങളാണ് രേഖപ്പെടുത്തിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x