Currency

ഫൊക്കാന സാഹിത്യ പുരസ്കാരത്തിന് ഏപ്രിൽ 30 വരെ കൃതികൾ അയക്കാം

സ്വന്തം ലേഖകൻWednesday, March 21, 2018 5:11 pm
fokana.jpg.image.784.410

ന്യൂജഴ്‌സി: ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന)-യുടെ സാഹിത്യ പുരസ്കാരങ്ങൾക്കു  ഏപ്രിൽ 30 വരെ കൃതികൾ അയക്കാമെന്ന് അധികൃതർ അറിയിച്ചു. ഫൊക്കാന കണ്‍വന്‍ഷനോടു അനുബന്ധിച്ചാണു അവാർഡുകൾ സമ്മാനിക്കുന്നത്.

മലയാള സാഹിത്യത്തിലും സംസ്‌കാരത്തിലും തല്‍പ്പരരായ മലയാളികളെ ഉള്‍പ്പെടുത്തി വിവിധ വിഭാഗങ്ങളിലാണ് പുരസ്‌ക്കാരങ്ങൾ നൽകുകയെന്നു അവാർഡ് കമ്മിറ്റി ചെയർമാൻ ബെന്നി കുര്യൻ അറിയിച്ചു. പുസ്‌തക രൂപത്തില്‍ 2016 ജനുവരി 1 മുതല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള കൃതികളാണു അവാർഡിനു പരിഗണിക്കുക.

കൃതികൾ അയക്കേണ്ട വിലാസം:

ഇന്ത്യ:

Benny Kurian, St. Francis Press, St.Benedict Road., Ernakulam, Cochin-682 018, Kerala, India. Phone: +91 94003 21329.

ഇന്ത്യക്കു പുറത്തും അമേരിക്ക, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ളവർ:

Benny Kurian, 373 Wildrose Ave, Bergenfield, NJ 07621, USA. Phone: +1 201-951-6801. 

കൂടുതൽ വിവരങ്ങൾക്ക്:

വെബ്സൈറ്റ്: http://fokanaonline.org/ 

ഇമെയിൽ: nechoor@gmail.com.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x