Currency

വിദേശ നിക്ഷേപം വൻതോതിൽ സമാഹരിക്കാനുള്ള നീക്കവുമായി കുവൈറ്റ്

സ്വന്തം ലേഖകൻThursday, November 30, 2017 9:04 pm

വിഷൻ 2030 ന്റെ ഭാഗമായി വിദേശനിക്ഷേപം ആകർഷിക്കാൻ ഹ്രസ്വ , ദീർഘ കാല പദ്ധതികൾ തയാറാക്കുമെന്നു ഡയറക്ട്​ ഇൻവെസ്റ്റ്മെന്റ്​ പ്രമോഷൻ അതോറിറ്റി മേധാവി​ വ്യക്തമാക്കി

കുവൈറ്റ് സിറ്റി: ഒരു വ്യാഴവട്ടത്തിനുള്ളിൽ 50 ശതകോടി ഡോളർ നേരിട്ടുള്ള വിദേശ നിക്ഷേപം രാജ്യത്തെത്തിക്കാൻ കുവൈറ്റ് ഒരുങ്ങുന്നു. വിഷൻ 2030 ന്റെ ഭാഗമായി വിദേശനിക്ഷേപം ആകർഷിക്കാൻ ഹ്രസ്വ , ദീർഘ കാല പദ്ധതികൾ തയാറാക്കുമെന്നു ഡയറക്ട് ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ അതോറിറ്റി മേധാവി വ്യക്തമാക്കി.

രാജ്യത്തെ നിക്ഷേപാവസരങ്ങൾ സംബന്ധിച്ച മാർഗരേഖ തയാറാക്കൽ . വിദേശകമ്പനികൾക്ക് രാജ്യത്ത് ശാഖകൾ രൂപവത്കരിച്ച് പ്രവർത്തിക്കുന്നതിന് സൗകര്യമൊരുക്കൽ ഇതിനായുള്ള മാർഗനിർദേശങ്ങളും നിയമാവലിയും തയ്യാറാക്കൽ, നിക്ഷേപമിറക്കാൻ താൽപര്യമുള്ള വിദേശ സംരഭകരിൽ നിന്ന് അപേക്ഷ സ്വീകരിച്ച് ബന്ധപ്പെട്ട വകുപ്പുകളുടെ അംഗീകാരത്തിനായി സമർപ്പിക്കൽ തുടങ്ങിയ കാര്യങ്ങൾ ഡയറക്റ്റ് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ അതോറിറ്റി നിർവ്വഹിക്കും.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x