Currency

കുവൈത്ത് വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനലിന്റെ തറക്കല്ലിടല്‍ ഒന്‍പതിന്

സ്വന്തം ലേഖകന്‍Saturday, May 6, 2017 5:20 pm

കുവൈത്ത് സിറ്റി: കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തോട് അനുബന്ധിച്ച് പണിയുന്ന പുതിയ ടെര്‍മിനലിന് ചൊവ്വാഴ്ച തറക്കല്ലിടും. അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ആണ് തറക്കല്ലിടുന്നത്. തുര്‍ക്കി പ്രസിഡന്റ് തയീപ് എര്‍ദോഗന്‍ മുഖ്യാതിഥിയായിരിക്കും.

റോഡ് വികസനം ലക്ഷ്യമാക്കിയുള്ള ഒട്ടേറെ പദ്ധതികളും മരാമത്ത് വകുപ്പിനുകീഴില്‍ നടക്കുന്നുണ്ട്. അടുത്ത അഞ്ചുവര്‍ഷത്തിനിടയില്‍ പൂര്‍ത്തിയാക്കുന്നവയാണ് പദ്ധതികള്‍. ആറാം റിങ്ങില്‍നിന്നും അഞ്ചാം റിങ്ങില്‍നിന്നുമുള്ള അല്‍ഗൂസ് റോഡ് വികസനം, നുവൈസിബ് റോഡ്, ദക്ഷിണ സുര്‍റയിലെ റോഡുകള്‍ എന്നിവയും പരിഗണനയിലുണ്ട്.

റോഡ് വികസനത്തിനായി അഞ്ചുവര്‍ഷത്തിനിടെ 100 കോടി ദിനാര്‍ ചെലവഴിച്ചതായി അസി. അണ്ടര്‍സെക്രട്ടറി അഹമ്മദ് അല്‍ ഹസന്‍ പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ അത് 150 കോടി ദിനാറാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x