
അബുദാബി: യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ സ്മാരകം ഈ മാസം രാഷ്ട്രത്തിന് സമര്‍പ്പിക്കും. സായിദ് വര്‍ഷാചരണത്തിന്റെ ഭാഗമായി നിര്‍മ്മിച്ച സ്മാരകം ഇരുപത്തിയാറിനാണ് രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നത്. അബുദാബി കോര്‍ണിഷില്‍ ഒന്നും രണ്ടും സ്ട്രീറ്റിലെ പ്രധാനകവലകളില്‍ ഒന്നിനോട് ചേര്‍ന്നാണ് സ്മാരകം. 3.3 ഹെക്ടറിലാണ് സ്മാരകം നിര്‍മ്മിച്ചിരിക്കുന്നത്.
ഷെയ്ഖ് സായിദിന്റെ ഓര്‍മ്മകളും സന്ദേശങ്ങളും ദൃശ്യങ്ങളുമെല്ലാം കോര്‍ത്തിണക്കികൊണ്ടാണ് സ്മാരകം നിര്‍മ്മിച്ചിരിക്കുന്നത്. സ്മാരക ചത്വരത്തിന്റെ മധ്യത്തില്‍ സ്ഥാപിച്ച കലാസൃഷ്ടി അനാച്ഛാദനം ചെയ്തുകൊണ്ടായിരിക്കും ഉദ്ഘാടനം ചെയ്യുക. രാജ്യത്തെ പ്രമുഖ ടെലിവിഷന്‍ ചാനലുകളിലും സമൂഹമാധ്യമങ്ങളിലൂടെയും ഉദ്ഘാടന ചടങ്ങ് തത്സമയം ജനങ്ങളില്‍ എത്തിക്കും.
ഷെയ്ഖ് സായിദിന്റ നൂറാം ജന്മദിനത്തോട് അനുബന്ധിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്നഹ്യാന് പ്രഖ്യാപിച്ച സായിദ് വര്‍ഷത്തിലാണ് സ്മാരകം തുറക്കുന്നത്. പച്ചപ്പിനോടുള്ള ഷെയ്ഖ് സായിദിന്റെ പ്രിയം ലോകത്തിന് പകര്‍ന്ന് നല്‍കും വിധം മനോഹരമായ ചെടികളും മരങ്ങളും എല്ലാം ചേര്‍ന്നതാണ് സ്മാരകം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.