Currency

പ്രവാസികളെ കൊള്ളയടിക്കുന്ന നാലംഗസംഘം പിടിയിൽ

സ്വന്തം ലേഖകൻWednesday, September 7, 2016 12:20 pm

ഏറെക്കാലമായി പ്രദേശത്തെ പ്രവാസികളെ കൊള്ളയടിച്ചിരുന്ന സിറിയൻ സംഘമാണു പിടിയിലായിരിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് വാഗ്താവ് അറിയിച്ചു.

കുവൈറ്റ്: കുവൈറ്റിലെ ജിലീബ് അൽ ശുയൂഖ്‌ പ്രദേശത്തെ പ്രവാസികളെ കൊള്ളയടിക്കുന്ന നാലംഗസംഘം പിടിയിൽ. ഏറെക്കാലമായി പ്രദേശത്തെ പ്രവാസികളെ കൊള്ളയടിച്ചിരുന്ന സിറിയൻ സംഘമാണു പിടിയിലായിരിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് വാഗ്താവ് അറിയിച്ചു.

സമീപകാലത്തായി നിരവധി പരാതികൾ കിട്ടിയിരുന്നു. ജോലി കഴിഞ്ഞു വരുന്ന പ്രവാസി തൊഴിലാളികളെ കത്തിമുനയിൽ നിർത്തി പണവും മൊബൈൽ ഫോണും അടക്കമുള്ളവ മോഷ്ടിക്കുകയായിരുന്നു ഇവരുടെ രീതിയെന്നും അദ്ദേഹം അറിയിച്ചു.

പോലീസിനെ കണ്ട് പാർക്കിംഗ് ഏരിയയിലെ കാറുകൾക്കിടയിൽ ഒളിക്കാൻ ശ്രമിച്ച ഒരാളെ പിടിച്ച് ചോദ്യം ചെയ്തതിൽ നിന്നാണു പ്രദേശത്തെ മോഷണക്കേസുകളിൽ പലതിനും പ്രതിയാണു ഇയാളെന്ന് കണ്ടെത്തിയത്. വിശദമായ ചോദ്യംചെയ്യലിൽ സംഘത്തിലെ മറ്റു മൂന്ന് പേരുടെ വിവരങ്ങൾ കൂടി ലഭിച്ചു. തുടർന്ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x