
ജിദ്ദ: മദീനയില്‍ മസ്ജിദുന്നബവിയിലേക്കുള്ള കാല്‍നട യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കാന്‍ നാലു പുതിയ ടണലുകള്‍ കൂടി വരുന്നു. സമീപ താമസമേഖലകളില്‍ നിന്ന് വടക്ക്, മധ്യ മേഖലകളിലേക്ക് അനായാസ യാത്ര സാധ്യമാക്കുന്ന ടണലുകള്‍ മദീന ഡെവലപ്മന്റെ് അതോറിറ്റിയാണ് പ്രഖ്യാപിച്ചത്. മസ്ജിദുന്നബവിയിലേക്കുള്ള കിങ് ഫൈസല്‍ റോഡിലെ അധികരിച്ച തിരക്ക് കുറക്കുകയെന്നതാണ് ലക്ഷ്യം.
125 മീറ്റര്‍ നീളമുള്ള ടണലുകളില്‍ വൃദ്ധര്‍ക്കും പരസഹായം വേണ്ടവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള ആധുനിക എലവേറ്ററുകളുണ്ടാകും. ഒപ്പം 12 എസ്‌കലേറ്ററുകളും പടിക്കെട്ടുകളും നിര്‍മിച്ച് വീതിയേറിയ റോഡ് മുറിച്ചുകടക്കാതെ തന്നെ മസ്ജിദുന്നബവിയിലെത്താന്‍ സന്ദര്‍ശകര്‍ക്ക് സൗകര്യമൊരുക്കും.
ടണലുകളില്‍ ശീതീകരണ, അഗ്‌നിശമന, വെളിച്ച, ശബ്ദ സംവിധാനങ്ങളുമുണ്ടാകും. സുരക്ഷക്കായി പ്രത്യേക നിരീക്ഷണ കാമറുകളുമുണ്ടാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.