
അബുദാബി: റമദാന് നാളുകളില്‍ യുഎഇയില്‍ സൗജന്യ പാര്‍ക്കിംഗ് സമയം അനുവദിച്ചു. റമസാനിലെ പ്രത്യേക പ്രാര്‍ഥനയായ തറാവീഹിന് പള്ളി പരിസരത്തെ പാര്‍ക്കിങ് സൗജന്യമായിരിക്കും. വെള്ളിയാഴ്ചകളില്‍ രാവിലെ 12 മണിമുതല്‍ ശനിയാഴ്ച 08.59 വരെയാണ്. എന്നാല്‍ മറ്റു വാഹനങ്ങള്‍ക്ക് തടസമുണ്ടാകുംവിധം പാര്‍ക്ക് ചെയ്താല്‍ പിഴ അടയ്ക്കണം.
പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ 2 വരെയും രാത്രി 9 മുതല്‍ പുലര്‍ച്ചെ 2.30 വരെയുമാണ് പാര്‍ക്കിംഗ് ഫീസ് അടയ്ക്കേണ്ടത്. വ്യാഴാഴ്ചകളില്‍ വൈകുന്നേരങ്ങളില്‍ പാര്‍ക്കിങ് ഫീസ് 12 അര്‍ദ്ധരാത്രി വരെ മാത്രമേ ബാധകമാവുകയുള്ളൂ. ഇഫ്താര്‍ സമയം വരെ ബസ് സര്‍വീസ് പതിവുപോലെ തുടരും. ഇഫ്താറിനു ശേഷം സര്‍വീസുകളുടെ എണ്ണം കുറയുമെന്നും ഗതാഗത വകുപ്പ് അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.