Currency

കുവൈത്തില്‍ സ്വദേശികള്‍ക്ക് സൗജന്യ പെട്രോള്‍ നല്‍കാനുള്ള തീരുമാനം മരവിപ്പിച്ചു

സ്വന്തം ലേഖകന്‍Saturday, April 1, 2017 5:00 pm

രാജ്യത്ത് എണ്ണ വില കൂട്ടിയതിന് പകരമായി സ്വദേശികള്‍ക്ക് പ്രതിമാസം 75 ലിറ്റര്‍ പെട്രോള്‍ സൗജന്യമായി നല്‍കാനുള്ള തീരുമാനം തല്‍ക്കാലത്തേക്ക് മരവിപ്പിച്ചതായി റിപ്പോര്‍ട്ട്.

കുവൈത്ത് സിറ്റി: രാജ്യത്ത് എണ്ണ വില കൂട്ടിയതിന് പകരമായി സ്വദേശികള്‍ക്ക് പ്രതിമാസം 75 ലിറ്റര്‍ പെട്രോള്‍ സൗജന്യമായി നല്‍കാനുള്ള തീരുമാനം തല്‍ക്കാലത്തേക്ക് മരവിപ്പിച്ചതായി റിപ്പോര്‍ട്ട്. ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം അറിയിച്ചത്. മുന്‍ സര്‍ക്കാരിന്റെ അവസാന കാലത്താണ് ഈ തീരുമാനം ഉണ്ടായത്.

പെട്രോള്‍ വില വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ വ്യാപക എതിര്‍പ്പ് ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ സൗജന്യ പദ്ധതി പ്രഖ്യാപിച്ചത്. എന്നാല്‍ വില വര്‍ധിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കുകയാണ് വേണ്ടതെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.

വില വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ കരട് പ്രമേയവും സമര്‍പ്പിച്ചിരുന്നു. പ്രമേയത്തില്‍ തീരുമാനം ഉണ്ടാകുന്നതുവരെ 75 ലിറ്റര്‍ പെട്രോള്‍ സൗജന്യമായി നല്‍കാനുള്ള പദ്ധതി മരവിപ്പിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x