Currency

അഡ്രസ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യാത്തവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ഏപ്രില്‍ 14 മുതല്‍ മരവിപ്പിക്കും

സ്വന്തം ലേഖകന്‍Thursday, March 22, 2018 11:24 am

റിയാദ്: സൗദി നാഷണല്‍ അഡ്രസ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യാത്തവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും. ഏപ്രില്‍ 14 മുതല്‍ രജിസ്റ്റര്‍ ചെയ്യാത്തവരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ മുഴുവന്‍ ബാങ്ക് അക്കൗണ്ട് ഉടമകളും പോസ്റ്റ് ബോക്‌സ് വിലാസത്തിന് പുറമെ താമസിക്കുന്ന സ്ഥലം അഡ്രസ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

വിലാസവും ലൊക്കേഷന്‍ വിവരങ്ങളും നല്‍കി https://address.gov.sa എന്ന പോര്‍ട്ടലിലാണ് രജിസ്‌ട്രേഷന്‍ ചെയ്യേണ്ടത്. ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ അഡ്രസ് സിസ്റ്റത്തില്‍ രജിസ്‌ട്രേഷന്‍ നേടി ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണം. അല്ലാത്തവരുടെ അക്കൗണ്ടുകള്‍ ഏപ്രില്‍ 14 മുതല്‍ മരവിപ്പിക്കും. നാഷണല്‍ അഡ്രസ് സിസ്റ്റത്തില്‍ രജിസ്‌ട്രേഷന്‍ നേടുന്നതിന് കെട്ടിട നമ്പര്‍, സ്ട്രീറ്റിന്റെ പേര്, സ്ഥലപ്പേര്, പട്ടണത്തിന്റെ പേര്, പോസ്റ്റല്‍ കോഡ്, ഫോണ്‍ നമ്പര്‍ എന്നിവ ആവശ്യമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x