Currency

ലഗേജുകള്‍ നഷ്ടമായാല്‍ ഇനി ടെന്‍ഷന്‍ വേണ്ട; വിമാനകമ്പനികള്‍ 5960 റിയാല്‍ നഷ്ടപരിഹാരം നല്‍കും

സ്വന്തം ലേഖകന്‍Saturday, August 4, 2018 12:06 pm

 

റിയാദ്: സൗദി വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ഇനി ലഗേജുകള്‍ നഷ്ടമായാല്‍ വിമാനക്കമ്പനികള്‍ പരമാവധി 5960 റിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ ഉപഭോക്തൃ അവകാശ സംരക്ഷണ നിയമാവലി. ബാഗേജുകള്‍ നഷ്ടപ്പെട്ടതിന് നഷ്ടപരിഹാരം തേടി യാത്രക്കാരില്‍ നിന്ന് അപേക്ഷ ലഭിച്ച് മുപ്പതു ദിവസത്തിനകം നഷ്ടപരിഹാരം നല്‍കിയിരിക്കണം എന്നതാണ് പുതിയ നിയമം.

ബാഗേജുകളില്‍ വിലപിടിച്ച വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ അവയുടെ വിലയ്ക്ക് തുല്യമായ തുക നഷ്ടപരിഹാരമായി തേടുന്നതിന് യാത്രക്കാര്‍ക്ക് അവകാശമുണ്ട്. എന്നാല്‍ ഇതിന് വിമാനത്തില്‍ കയറുന്നതിനു മുമ്പ് തന്നെ പ്രത്യേക ഫോറം പൂരിപ്പിച്ച് ബാഗേജുകളിലുള്ള വില പിടിച്ച വസ്തുക്കളെ കുറിച്ച വിവരം യാത്രക്കാര്‍ വെളിപ്പെടുത്തല്‍ നിര്‍ബന്ധമാണ്. ബാഗേജുകള്‍ എത്തുന്നതിന് കാലതാമസം നേരിടുന്ന സന്ദര്‍ഭങ്ങളിലും യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് വിമാന കമ്പനികള്‍ക്ക് ബാധ്യസ്ഥമാണെന്ന് നിയമാവലി വ്യക്തമാക്കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x