Currency

ഗ്ലോബല്‍ പാസ്പോര്‍ട്ട് സേവാ പദ്ധതി യുഎഇയില്‍ ആരംഭിച്ചു

സ്വന്തം ലേഖകന്‍Monday, April 8, 2019 5:48 pm

അബൂദബി: ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴില്‍ ഗ്ലോബല്‍ പാസ്പോര്‍ട്ട് സേവാ പദ്ധതിക്ക് യുഎഇയില്‍ തുടക്കമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യന്‍ എംബസികളിലെയും കോണ്‍സുലേറ്റുകളിലെയും പാസ്പോര്‍ട്ട് സേവനങ്ങള്‍ ഏകീകരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ വിദേശകാര്യ വകുപ്പാണ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴില്‍ പദ്ധതി ആരംഭിക്കുന്ന അഞ്ചാമത്തെ രാഷ്ട്രമാണ് യുഎഇ.

പുതിയ പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നതിനും പുതുക്കുന്നതിനും മറ്റു പാസ്പോര്‍ട്ട് സംബന്ധമായ ഏത് ആവശ്യങ്ങളും ഇനി എംബസിയുടെ വെബ് സൈറ്റ് വഴിയാണ് അപേക്ഷകള്‍ നല്‍കേണ്ടത്. പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട സേവനങ്ങള്‍ വേഗത്തിലും കുറ്റമറ്റ രീതിയിലുമാക്കാന്‍ പുതിയ സംവിധാനം സഹായകരമാകും .


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x