Currency

ഗോ എയര്‍; സൗദിയില്‍ നിന്ന് കൂടുതല്‍ സര്‍വീസ് കേരളത്തിലേക്ക്

സ്വന്തം ലേഖകന്‍Thursday, December 26, 2019 11:50 am

റിയാദ്: ഗോ എയര്‍ സൗദിയില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് കമ്പനി അധികൃതര്‍. ദമ്മാമിന് പുറമെ റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്നും കണ്ണൂരിലേക്ക് സര്‍വീസ് ആരംഭിക്കാന്‍ പദ്ധതിയുള്ളതായി അധികൃതര്‍ വ്യക്തമാക്കി. സൗദിയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അല്‍ മജ്ദൂഈ ഗ്രൂപ്പുമായി സഹകരിച്ചാണ് ഗോ എയര്‍ സൗദിയില്‍ നിന്ന് സര്‍വീസ് ആരംഭിക്കുന്നത്.

ഗോ എയര്‍ ദമ്മാമില്‍ നിന്ന് ആദ്യമായി കണ്ണൂരിലേക്ക് സര്‍വീസ് ആരംഭിച്ചതിനോടനുബന്ധിച്ച സംഘടിപ്പിച്ച പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കമ്പനി അധികൃതര്‍. ദമ്മാമിനു പുറമെ സൗദിയുടെ മറ്റു പ്രവിശ്യകളില്‍ നിന്നും ഒപ്പം കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളിലേക്കും സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഗോ എയര്‍ ഇന്റര്‍ നാഷണല്‍ ഓപ്പറേഷന്‍ വൈസ് പ്രസിഡന്റ് അര്‍ജുന്‍ദാസ് ഗുപ്ത പറഞ്ഞു.

സൗദിയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അല്‍ മജ്ദൂഈ ഗ്രൂപ്പുമായി സഹകരിച്ചാണ് ഗോഎയര്‍ സര്‍വീസ് ആരംഭിക്കുന്നത്. ഇരു കമ്പനികളും തമ്മിലുള്ള കരാര്‍ പത്രം പരിപാടിയില്‍ പരസ്പരം കൈമാറി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x