Currency

പ്രവാസികള്‍ക്ക് പ്രോക്‌സി വോട്ട്; നിര്‍ദേശം അംഗീകരിച്ചു

സ്വന്തം ലേഖകന്‍Thursday, August 3, 2017 2:59 pm

പ്രവാസികള്‍ക്ക് അവര്‍ വോട്ടര്‍പട്ടികയിലുള്ള മണ്ഡലത്തില്‍ നേരിട്ട് വോട്ട് ചെയ്യാനാവുന്നില്ലെങ്കില്‍ തനിക്ക് പകരം വോട്ട് ചെയ്യാന്‍ ഒരാളെ പ്രവാസി വോട്ടര്‍ക്ക് നിര്‍ദേശിക്കാം. അതേ സമയം ഓരോ തിരഞ്ഞെടുപ്പിനും വെവ്വേറെ ആളുകളെ ആയിരിക്കണം നിര്‍ദേശിക്കേണ്ടത്. ഇതിന് അനുസൃതമായി തിരഞ്ഞെടുപ്പ് ചട്ടങ്ങളിലും മാനദണ്ഡങ്ങളിലും മാറ്റം വരുത്താനാണ് കേന്ദ്രത്തിന്റെ നീക്കം.

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാരുടെ ദീര്‍ഘകാലമായുള്ള ആവശ്യത്തിന് അംഗീകാരമാകുന്നു. വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് തിരഞ്ഞെടുപ്പുകളില്‍ പ്രോക്‌സി വോട്ടിങ്ങിനുള്ള (മുക്ത്യാര്‍ വോട്ട്) നിര്‍ദേശം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. തിരഞ്ഞെടുപ്പുകളില്‍ തനിക്ക് പകരം വോട്ട് ചെയ്യാന്‍ ഒരാളെ വിദേശത്തുള്ള യഥാര്‍ത്ഥ വോട്ടര്‍ക്ക് നിര്‍ദേശിക്കാം. ഇതിനായി ജനപ്രാതിനിധ്യനിയമം ഭേദഗതി ചെയ്യും.

കേന്ദ്രത്തിന്റെ നിര്‍ദേശം ഇനി പാര്‍ലമെന്റ് അംഗീകരിക്കേണ്ടതുണ്ട്. നിലവില്‍ സര്‍വ്വീസ് ജീവനക്കാര്‍ക്ക് മാത്രമാണ് തിരഞ്ഞെടുപ്പില്‍ പ്രോക്‌സി വോട്ടിന് അനുമതിയുള്ളത്. പ്രവാസികള്‍ക്ക് അവര്‍ വോട്ടര്‍പട്ടികയിലുള്ള മണ്ഡലത്തില്‍ നേരിട്ട് വോട്ട് ചെയ്യാനാവുന്നില്ലെങ്കില്‍ തനിക്ക് പകരം വോട്ട് ചെയ്യാന്‍ ഒരാളെ പ്രവാസി വോട്ടര്‍ക്ക് നിര്‍ദേശിക്കാം. അതേ സമയം ഓരോ തിരഞ്ഞെടുപ്പിനും വെവ്വേറെ ആളുകളെ ആയിരിക്കണം നിര്‍ദേശിക്കേണ്ടത്. ഇതിന് അനുസൃതമായി തിരഞ്ഞെടുപ്പ് ചട്ടങ്ങളിലും മാനദണ്ഡങ്ങളിലും മാറ്റം വരുത്താനാണ് കേന്ദ്രത്തിന്റെ നീക്കം.

വോട്ടര്‍പട്ടികയില്‍ പേരുണ്ടെങ്കിലും ശരാശരി പതിനായിരം മുതല്‍ പന്ത്രണ്ടായിരംവരെ പ്രവാസികള്‍മാത്രമേ ഇപ്പോള്‍ വോട്ടുചെയ്യാന്‍ നാട്ടിലെത്തുന്നുള്ളൂവെന്നാണ് കണക്ക്. നാട്ടിലെത്താന്‍വേണ്ട ഭാരിച്ച ചെലവാണ് വോട്ടിങ്ങിനെത്തുന്നതില്‍നിന്ന് അവരെ പിന്തിരിപ്പിക്കുന്നത്. പുതിയ നിര്‍ദേശം പാര്‍ലമെന്റ് പാസാക്കിയാല്‍ പ്രവാസികളായ ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഗുണം ലഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x