
മനാമ: ബഹ്റൈനില്‍ 2 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന സ്വകാര്യ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ സ്കൂളുകളിലേക്കു മാറാന്‍ അവസരം. താമസ മേഖലകളോടനുബന്ധിച്ചുള്ള സ്കൂളുകളില്‍ ചേരാനാണ് വിദ്യാഭ്യാസ മന്ത്രാലയം സൗകര്യമൊരുക്കിയിരിക്കുന്നത്.
ഇതിനുള്ള നടപടിക്രമങ്ങള്‍ ഈ അധ്യയനവര്‍ഷം തന്നെ പൂര്‍ത്തിയാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. വിദ്യാര്‍ഥിയുടെയും രക്ഷിതാക്കളുടെയും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഈ വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ്, മാറ്റം സംബന്ധിച്ച് അതതു സ്കൂളുകളില്‍ നിന്നുള്ള കത്ത് എന്നിവ ഹാജരാക്കണം.
സര്‍ക്കാര്‍ മേഖലയില്‍ ജോലിചെയ്യുന്ന വിദേശികളുടെ കുട്ടികളാണെങ്കില്‍ രക്ഷിതാക്കളുടെയടക്കം താമസ വിസ രേഖകളുടെ പകര്‍പ്പും സമര്‍പ്പിക്കണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.