Currency

സൗദി വനിതകള്‍ക്കു ഡ്രൈവിംഗ് ലൈസന്‍സ്; ശൂറാ കൗണ്‍സില്‍ ചര്‍ച്ച ചെയ്യുന്നു

സ്വന്തം ലേഖകൻTuesday, October 25, 2016 2:24 pm

ആഭ്യന്തര മന്ത്രാലയവും തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയവും ഇത് സംബന്ധിച്ച പഠനം നടത്തുമെന്ന് ശൂറാ കൗണ്‍സില്‍ അംഗം ഡോ.സുല്‍ത്താന്‍ അല്‍ സുല്‍ത്താന്‍ അറിയിച്ചു.

റിയാദ്: സൗദിയില്‍ വനിതകള്‍ക്കു ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നത് സംബന്ധിച്ച് ശൂറാ കൗണ്‍സില്‍ ചര്‍ച്ച നടത്തും. ആഭ്യന്തര മന്ത്രാലയവും തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയവും ഇത് സംബന്ധിച്ച പഠനം നടത്തുമെന്ന് ശൂറാ കൗണ്‍സില്‍ അംഗം ഡോ.സുല്‍ത്താന്‍ അല്‍ സുല്‍ത്താന്‍ അറിയിച്ചു.

സൗദിയിലെ തൊഴിൽ ചെയ്തു ജീവിക്കുന്ന സ്ത്രീകൾക്ക് സ്വന്തമായി വാഹനം ഓടിക്കാൻ സാധിക്കുന്നത് ഏറെ പ്രയോജനപ്രദമാകുമെന്ന് കണ്ടാണ് ഈ നീക്കം. നിരവധി വനിതകള്‍ക്കു സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ലഭിച്ചിട്ടും യാത്ര പ്രതിസന്ധി മൂലം ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. വിധവകള്‍, വിവാഹമോചിതര്‍ തുടങ്ങിയ വനിതകള്‍ക്കു അന്യ രാജ്യക്കാരായ ഡ്രൈവര്‍മാരെ ജോലിക്ക് വെക്കാനും സാധിക്കാത്ത സാഹചര്യവും നിലവിലുണ്ട്. ഇതൊക്കെ പരിഗണിച്ചാണ് ഈ നീക്കം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x