ബഹ്‌റൈന്‍: ബഹ്‌റൈനില്‍ വാഹനാപകടങ്ങള്‍ കുറക്കാനായി നടപ്പിലാക്കിയ ഗ്രീന്‍ ഫ്‌ളാഷ് സിസ്റ്റം ഇതുവരെയായി 137 ട്രാഫിക് സിഗ്‌നലുകളില്‍ സ്ഥാപിച്ചതായി ഗതാഗത മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പ്രധാന സിഗ്‌നലുകളിലെല്ലാം പരിഷ്‌കാരം നടപ്പിലാക്കുന്നത് വഴി അപകടങ്ങള്‍ 10 ശതമാനം കുറക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതലാണ് ട്രാഫിക് സിഗ്‌നലുകളില്‍ ഗ്രീന്‍ ഫ്‌ളാഷ് സംവിധാനം ഏര്‍പ്പെടുത്തി തുടങ്ങിയത്. പച്ചയില്‍ നിന്ന് ചുവപ്പിലേക്ക് മാറുകയാണെന്ന് സൂചിപ്പിക്കാന്‍ മൂന്ന് തവണ പച്ച വെളിച്ചം മിന്നുന്ന സംവിധാനമാണിത്. 137 ട്രാഫിക് സിഗ്‌നലുകള്‍ ഈ വിധത്തില്‍ പരിഷ്‌കരിച്ചു കഴിഞ്ഞു. 19 ട്രാഫിക് സിഗ്‌നലുകളില്‍ കൂടി സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ഗതാഗത മന്ത്രാലയം അധികൃതര്‍ അറിയിച്ചു.
ഡ്രൈവര്‍മാര്‍ക്ക് തങ്ങളുടെ വാഹനത്തിന്റെ സ്പീഡ് നിയന്ത്രിക്കുവാന്‍ സഹായകരമാകുന്ന നിര്‍ദേശം നല്‍കാന്‍ ലക്ഷ്യമിട്ടാണ് പരിഷ്‌കാരം നടപ്പിലാക്കിയത്. ഡ്രൈവര്‍മാര്‍ക്ക് ഇത് മുന്നറിയിപ്പായി മനസ്സിലാക്കാനും അമിത വേഗത കുറച്ച് അപകടങ്ങള്‍ ഒഴിവാക്കാനും ഇത് വഴി സാധിക്കുമെന്നാണ് ഗതാഗത മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.