Currency

18 ക്യാരറ്റ് സ്വർണം കോണ്ടൊരു ടോയിലറ്റ്; പൊതുജനങ്ങൾക്കും ഉപയോഗിക്കാം!

സ്വന്തം ലേഖകൻFriday, September 16, 2016 8:30 am

സ്വർണത്തിൽ തീർത്തൊരു ടോയിലറ്റ് പൊതുജനങ്ങൾക്ക് ഉപയോഗിക്കനായി തുറന്ന് കൊടുത്തിരിക്കുകയാണ് ന്യൂയോര്‍ക്കിലെ ഗൂഗന്‍ഹെയിം മ്യൂസിയം. 18 ക്യാരറ്റിലാണ് സ്വര്‍ണം കൊണ്ടൊരു ടോയ്‌ലെറ്റ് ഒരുക്കിയിരിക്കുന്നത്.

ന്യൂയോർക്ക്: സ്വർണത്തിൽ തീർത്തൊരു ടോയിലറ്റ് പൊതുജനങ്ങൾക്ക് ഉപയോഗിക്കാനായി തുറന്ന് കൊടുത്തിരിക്കുകയാണ് ന്യൂയോര്‍ക്കിലെ ഗൂഗന്‍ഹെയിം മ്യൂസിയം. 18 ക്യാരറ്റിലാണ് സ്വര്‍ണം കൊണ്ടൊരു ടോയ്‌ലെറ്റ് ഒരുക്കിയിരിക്കുന്നത്. പൊതുജനങ്ങളുടെ മ്യൂസിയം ബില്‍ഡിംഗിന്‍റെ നാലാം നിലയിൽ ഈ ടോയിലറ്റ് ഉപയോഗിക്കാം.

ഇറ്റാലിയന്‍ കലാകാരന്‍ മൗറീസ്യോ കാറ്റെലന്‍ ആണ് ഈ സ്വര്‍ണ്ണ ടോയ്ലറ്റിന്‍റെ നിർമ്മിതിയ്ക്ക് പിന്നിൽ. വെള്ളിയാഴ്ച മുതല്‍ മ്യൂസിയം സന്ദര്‍ശിക്കുന്നവര്‍ക്ക് ഇത് ഉപയോഗിക്കാന്‍ സാധിക്കുമെന്ന് കണ്ടമ്പറി ആർട്ട് വിഭാഗത്തിന്‍റെ ക്യൂറേറ്ററായ കാതറിന്‍ ബ്രിന്‍സണ്‍ പറഞ്ഞു.

സ്വര്‍ണ്ണ ടോയ്ലറ്റിന്‍റെ ഉപയോഗം സൗജന്യമായിരിക്കുമെന്നും സാമ്പത്തിക അസമത്വമാണ് ഈ സൃഷ്ടിക്ക് പ്രേരണയായതെന്നും ശിൽപ്പിയായ മൗറീസ്യോ കാറ്റെലന്‍ പറയുന്നു. മുമ്പ് ജോണ്‍ പോള്‍ രണ്ടാന്‍ മാര്‍പാപ്പ തറയില്‍ കിടക്കുന്ന പ്രതിമ സൃഷ്ടിച്ച് വിവാദം സൃഷ്ടിച്ച വ്യക്തിയാണ് മൗരിസ്യോ കാറ്റിലാന്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x