Currency

ഗൾഫ് എയർ വിമാനങ്ങളുടെ സുരക്ഷയ്ക്കായി പ്രത്യേക ഏജൻസി രൂപീകരിക്കുന്നു

സ്വന്തം ലേഖകൻSaturday, November 19, 2016 5:32 pm

ബഹ്റൈന്റെ ദേശീയ വിമാന സർവീസ് ആയ ഗൾഫ് എയറിനു സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേക സുരക്ഷാസംഘത്തെ നിയോഗിക്കുന്നു.

മനാമ: ബഹ്റൈന്റെ ദേശീയ വിമാന സർവീസ് ആയ ഗൾഫ് എയറിനു സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേക സുരക്ഷാസംഘത്തെ നിയോഗിക്കുന്നു. ഭീകരാക്രമണങ്ങളും ഫ്ലൈറ്റ് ഹൈജാക്കിംഗും നേരിടുന്നതിന്റെ ഭാഗമായാണു ഈ നീക്കം. ഇത് സംബന്ധിച്ച നിർദേശം സർക്കാർ അംഗീകരിക്കുന്ന പക്ഷം പ്രത്യേക ഏജൻസിയെ സുരക്ഷ ഒരുക്കുന്നതിനായി രൂപീകരിക്കും.

വിദേശകാര്യ, പ്രതിരോധ ദേശീയ സുരക്ഷാ കമ്മിറ്റി ചെയർമാർ അബ്ദുള്ള ബിൻഹൊവൈൽ ഇത് സംബന്ധിച്ച നിർദേശം സർക്കാറിനു മുന്നിൽ സമർപ്പിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിനും കീഴിൽ ഇതിനായി പ്രത്യേക ഏജൻസി രൂപീകരിക്കാനാണു നിർദേശത്തിൽ പറയുന്നത്. ലോകത്തിലെ വിവിധ ഭാഗങ്ങളിൽ വിമാനങ്ങൾക്ക് നേരെ ഭീകരാക്രമണങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിലാണു ഈ തീരുമാനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x