
അബൂദബി: ബഹ്റൈന്റെ ദേശീയ വിമാന കമ്പനിയായ ഗള്‍ഫ് എയര്‍ അബൂദബി, ദുബായ് എന്നിവിടങ്ങളില്‍നിന്ന് കോഴിക്കോട്ടേക്ക് പ്രതിദിന സര്‍വീസ് ആരംഭിക്കുന്നു. ജൂണ്‍ 15 മുതലാണ് ഗള്‍ഫ് എയര്‍ പുതിയ സര്‍വീസ് തുടങ്ങുക. അബൂദബിയില്‍ നിന്നും ദുബൈയില്‍ നിന്നും കണക്ഷന് വിമാനത്തില്‍ യാത്രക്കാരെ ബഹ്റൈനിലെത്തിച്ച് അവിടെനിന്ന് രാത്രി 8.55ന് പുറപ്പെടുന്ന വിമാനമാണ് സര്‍വീസ് നടത്തുക. അബൂദബിയില്‍ നിന്ന് രാത്രി 7.20നും ദുബായില്‍ നിന്ന് രാത്രി 7.10നുമാണ് വിമാനങ്ങള്‍.
ബഹ്റൈനില്‍ നിന്ന് പുറപ്പെട്ട് പുലര്‍ച്ചെ നാലിന് കോഴിക്കോട്ടെത്തുന്ന വിമാനം തിരിച്ച് പുലര്‍ച്ചെ 4.50ന് പുറപ്പെട്ട് രാവിലെ 7.20ന് ബഹ്റൈനില്‍ എത്തും. അവിടെ നിന്ന് ദുബായിലേക്ക് രാവിലെ 7.20നും അബൂദബിയിലേക്ക് രാവിലെ 9.40നുമാണ് കണക്ഷന് വിമാനം. ദുബായിലേക്കുള്ള വിമാനം രാവിലെ 9.30നും അബൂദബിയിലേക്കുള്ള വിമാനം രാവിലെ 11.50നും എത്തിച്ചേരും.
അതേസമയം 46 കിലോ സൗജന്യ ലഗേജും ഏഴ് കിലോ ഹാന്റ് ബാഗും കൊണ്ടുപോകാമെന്നത് യാത്രക്കാരെ ആകര്‍ഷിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.