Currency

ഗള്‍ഫ് എയര്‍ മസ്‌കത്തിലേക്കുള്ള സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നു

സ്വന്തം ലേഖകന്‍Monday, October 5, 2020 2:42 pm

മസ്‌കത്ത്: ബഹ്റൈന്‍ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ മസ്‌കത്തിലേക്കുള്ള സര്‍വീസുകള്‍ ആരംഭിക്കുന്നു. ഒക്ടോബര്‍ നാല് മുതല്‍ സര്‍വീസുകള്‍ തുടങ്ങുമെന്നാണ് വാര്‍ത്താ ഏജന്‍സിയായ ഒമാന്‍ ന്യൂസ് നെറ്റ്വര്‍ക്കിന്റെ അറിയിപ്പില്‍ പറയുന്നത്.

സൗദി അറേബ്യയും ജോര്‍ദാനും അടക്കമുള്ള രാജ്യങ്ങളിലേക്ക് കഴിഞ്ഞ മാസം സര്‍വീസുകള്‍ തുടങ്ങിയതിന് പിന്നാലെയാണ് മസ്‌കത്തിലേക്കും വിമാനം സര്‍വീസ് തുടങ്ങാനൊരുങ്ങുന്നത്. അബുദാബി, ദുബായ്, കുവൈത്ത്, ജിദ്ദ, കെയ്‌റോ, അമ്മാന്‍, ലണ്ടന്‍, പാരിസ്, ഫ്രാങ്ക്ഫര്‍ട്ട്, ഏഥെന്‍സ്, മനില, ധാക്ക എന്നിവിടങ്ങളിലേക്ക് നിലവില്‍ ഗള്‍ഫ് എയര്‍ സര്‍വീസുകളുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x