
റിയാദ്: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ ഗള്‍ഫിലെ സ്കൂളുകള്‍ മികച്ച വിജയം കൈവരിച്ചു. 98.64 ആണ് ഗള്‍ഫിലെ വിജയശതമാനം. യുഎഇയില്‍ പരീക്ഷ നടന്ന ഒമ്പത് സ്കൂളുകളില്‍ ഏഴെണ്ണവും സമ്പൂര്‍ണ വിജയം കരസ്ഥമാക്കി.
യു.എ.ഇയില്‍ നിന്ന് മൊത്തം 515 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 36 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. 48 പേര്‍ക്ക് 9 വിഷയങ്ങളില്‍ എ പ്ലസും ലഭിച്ചു. നിരവധി വിദേശി വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയ ഉമ്മുല്‍ഖുവൈനില്‍ രണ്ട് സ്കൂളുകളും നൂറ് ശതമാനം വിജയം നേടി.
ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂള്‍ ദുബായ്, ന്യൂ ഇന്ത്യന്‍ എച്ച്.എസ്.എസ് റാസല്‍ഖൈമ എന്നീ സ്കൂളുകള്‍ക്കാണ് സമ്പൂര്‍ണ വിജയം നഷ്ടമായത്. റാസല്‍ഖൈമയില്‍ എഴ് വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് യോഗ്യത നേടാാന്‍ കഴിഞ്ഞില്ല. അതേസമയം നിംസ് ദുബായിലെ ഒരു വിദ്യാര്‍ഥിക്കാണ് ഉപരിപഠനയോഗ്യത നഷ്ടമായത്. ഫിസിക്സ് പരീക്ഷക്ക് ഹാജരാകാതിരുന്നതാണ് ഈ വിദ്യാര്‍ഥി പരാജയപ്പെടാന്‍ കാരണം. മറ്റ് വിഷയങ്ങളില്‍ ഈ വിദ്യാര്‍ഥിക്ക് മികച്ച മാര്‍ക്കുണ്ട്.
യുഎഇയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത് മോഡല്‍ സ്കൂള്‍ അബൂദബിയിലാണ്. ഏറ്റവും കൂടുതല്‍ എ പ്ലസുകള്‍ ലഭിച്ചതും ഇവിടെ പരീക്ഷയെഴുതി വിദ്യാര്‍ഥികള്‍ക്കാണ്. 141 വിദ്യാര്‍ഥികളില്‍ 24 പേര് പത്ത് വിഷയങ്ങളില്‍ എ പ്ലസ് നേടിയപ്പോള്‍ 27 പേര്‍ക്ക് ഒമ്പത് വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.