Currency

9/11 നിയമം: അമേരിക്കയ്ക്കെതിരെ ജിസിസി രാജ്യങ്ങൾ രംഗത്ത്

സ്വന്തം ലേഖകൻSunday, September 18, 2016 8:54 am

9/11 ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് സൗദി അറേബ്യക്കെതിരേ കേസ് കൊടുക്കാന്‍ അനുവദിക്കുന്ന ജസ്റ്റിസ് എഗൈന്‍സ്റ് സ്പോണ്‍സേര്‍സ് ഓഫ് ടെററിസം ആക്‌ട് (ജസ്റ്റ) എന്ന അമേരിക്കന്‍ നിയമത്തിനെതിരെ ജിസിസി രാജ്യങ്ങൾ രംഗത്ത്.

റിയാദ്: 9/11 ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് സൗദി അറേബ്യക്കെതിരേ കേസ് കൊടുക്കാന്‍ അനുവദിക്കുന്ന ജസ്റ്റിസ് എഗൈന്‍സ്റ് സ്പോണ്‍സേര്‍സ് ഓഫ് ടെററിസം ആക്‌ട് (ജസ്റ്റ) എന്ന അമേരിക്കന്‍ നിയമത്തിനെതിരെ ജിസിസി രാജ്യങ്ങൾ രംഗത്ത്. ബില്ല് അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും വിദേശബന്ധങ്ങളില്‍ അപകടകരമായ കീഴ് വഴക്കമുണ്ടാക്കുമെന്നും ജി.സി.സി രാജ്യങ്ങൾ ചൂണ്ടിക്കാണിച്ചു.

യാത്രാ വിമാനങ്ങള്‍ തട്ടിയെടുത്തു അല്‍ഖായിദ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് സൗദി അറേബ്യയടക്കമുള്ള വിദേശരാജ്യങ്ങളില്‍ നിന്നും നഷ്ടപരിഹാരം തേടാമെന്നാണു ബില്ലിൽ പറയുന്നത്. അമേരിക്കന്‍ സെനറ്റ് നെറത്തെ അംഗീകാരം നല്‍കിയിരുന്ന നിയമ നിര്‍മാണത്തിന് അമേരിക്കന്‍ കോണ്‍ഗ്രസ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് അംഗീകാരം നല്‍കിയത്. 

2011 സെപ്തംബറിലാണ് 19 അല്‍ഖായിദക്കാര്‍ നാലു യാത്രാ വിമാനങ്ങള്‍ തട്ടിയെടുത്തു ന്യൂയോര്‍ക്ക് വേള്‍ഡ് ട്രേഡ് സെന്ററിനും പെന്റഗണിനു നേരെയും ആക്രമണം നടത്തിയത്. സംഘത്തിലെ 15 പേരും സൗദി പൗരന്മാരായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. അതേസമയം നിര്‍ദ്ദിഷ്ട നിയമം വീറ്റോ ചെയ്യുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ വ്യക്തമായാക്കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x