Currency

എച്ച്1 ബി വിസയില്‍ അമേരിക്ക നിയന്ത്രണമേര്‍പ്പെടുത്തുന്നു

സ്വന്തം ലേഖകന്‍Tuesday, January 31, 2017 3:13 pm

പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ വിദേശികള്‍ക്ക് അമേരിക്ക നല്‍കുന്ന താത്കാലിക വീസയാണ് എച്ച് 1 ബി. ബിരുദമെങ്കിലും ഉള്ളവരെയാണ് ഇതിനു പരിഗണിക്കുക.

വാഷിങ്ടണ്‍: എച്ച്1 ബി വിസയിലും അമേരിക്ക നിയന്ത്രണമേര്‍പ്പെടുത്തുന്നു. ഇത് സംബന്ധിച്ച ബില്‍ യുഎസ് ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചു. പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ വിദേശികള്‍ക്ക് അമേരിക്ക നല്‍കുന്ന താത്കാലിക വീസയാണ് എച്ച് 1 ബി. ബിരുദമെങ്കിലും ഉള്ളവരെയാണ് ഇതിനു പരിഗണിക്കുക. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്ര വിലക്കേര്‍പ്പെടുത്തിയതിനു പിന്നാലെയാണ് അമേരിക്കയുടെ പുതിയ നിയന്ത്രണം.

നിയമപ്രകാരം 65,000 എച്ച് 1 ബി വീസയാണ് ഒരു വര്‍ഷം അനുവദിക്കാവുന്നത്. എന്നാല്‍ നിയമത്തിലെ ഇളവുകള്‍ ഉപയോഗിച്ച് 1.3 ലക്ഷത്തിലേറെ വീസകള്‍ നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചുരുങ്ങിയ ശമ്പളപരിധി ഇരട്ടിയാക്കുമെന്നും സൂചനയുണ്ട്. നിലവില്‍ ശമ്പളപരിധി 60,000 ഡോളറാണ്. ഇത് 1,30,000 ഡോളര്‍ ആയി ഉയര്‍ത്തണമെന്നാണ് ശുപാര്‍ശ.

അമേരിക്കയിലേക്കുള്ള കുടിയേറ്റത്തിനുള്ള പ്രധാന മാര്‍ഗമാണ് എച്ച്1ബി വിസ. ഇതില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നതിലൂടെ പ്രൊഫഷണലുകളുടെ കുടിയേറ്റത്തെ നിയന്ത്രിക്കാമെന്നാണ് കണക്കുകൂട്ടല്‍. ഐടി പ്രൊഫഷണലുകളെയാണ് പുതിയ തിരുമാനം ബാധിക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x