ഉയര്‍ന്ന നൈപുണ്യമുള്ള വിദേശ ജോലിക്കാരെ മാത്രമേ യുഎസ് കമ്പനികള്‍ റിക്രൂട്ട് ചെയ്യാവു എന്നത് ഇനി മുതല്‍ കൂടുതല്‍ കര്‍ശനമാക്കും. യോഗ്യതയുള്ള ജോലിക്കാര്‍ യുഎസില്‍ കുറവാണെങ്കില്‍ മാത്രമേ വിദേശ ജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ പാടുള്ളൂ.
വാഷിങ്ടണ്‍: എച്ച്1 ബി വിസ നിയമത്തിലെ നിബന്ധനകള്‍ യുഎസ് കര്‍ശനമാക്കി. ഉയര്‍ന്ന നൈപുണ്യമുള്ള വിദേശ ജോലിക്കാരെ മാത്രമേ യുഎസ് കമ്പനികള്‍ റിക്രൂട്ട് ചെയ്യാവു എന്നത് ഇനി മുതല്‍ കൂടുതല്‍ കര്‍ശനമാക്കും. യോഗ്യതയുള്ള ജോലിക്കാര്‍ യുഎസില്‍ കുറവാണെങ്കില്‍ മാത്രമേ വിദേശ ജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ പാടുള്ളൂ. ഇത്രയുംനാള്‍ യോഗ്യതയും താല്‍പ്പര്യവുമുള്ള യുഎസ് പൗരന്മാരെ തഴഞ്ഞാണ് കമ്പനികള്‍ പുറത്തുനിന്നുള്ളവരെ എടുത്തിരുന്നത്.
യുഎസിലെ ഉയര്‍ന്ന വേതനച്ചെലവ് കണക്കിലെടുത്ത് കുറഞ്ഞ വേതനം നല്‍കേണ്ടുന്ന എച്ച് 1 ബി വിസയിലാണ് കമ്പനികള്‍ ജോലിക്ക് വിദേശത്തുനിന്ന് ആളെ എടുത്തിരുന്നത്. 2013ലെ കണക്ക് അനുസരിച്ച് എച്ച് 1 ബി വിസയില്‍ 4,60,000 പേരാണ് യുഎസില്‍ കഴിയുന്നത്.
ഈ വര്‍ഷത്തെ എച്ച് 1 ബി വിസയുടെ നടപടിക്രമങ്ങള്‍ ഇന്നലെ മുതല്‍ ആരംഭിച്ച പശ്ചാത്തലത്തിലാണ് യുഎസ് നിലപാട് കര്‍ശനമാക്കിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.