Currency

എച്ച്1-ബി വീസ: ട്രംപ് ഭരണകൂടം തീരുമാനമെടുക്കാന്‍ 60 ദിവസം ആവശ്യപ്പെട്ടു

സ്വന്തം ലേഖകന്‍Thursday, March 9, 2017 5:12 pm

ട്രംപ് ഭരണകൂടത്തിന്റെ മറുപടിയും കോടതി നിലപാടും എതിരായാല്‍ ആയിരക്കണക്കിന് ഇന്ത്യക്കാരുടെ ജോലി പ്രതിസന്ധിയിലാവും. എച്ച്1 ബി വീസക്കാരുടെ ജീവിതപങ്കാളികള്‍ ഉള്‍പ്പെടെയുള്ള എച്ച്4 വീസക്കാര്‍ക്ക് ജോലി ചെയ്യാന്‍ ഒബാമ സര്‍ക്കാര്‍ 2015 ലാണ് അനുമതി നല്‍കിയത്.

വാഷിങ്ടണ്‍: എച്ച്1-ബി വീസ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ 60 ദിവസത്തെ സമയം വേണമെന്ന് ട്രംപ് ഭരണകൂടം അപ്പീല്‍ കോടതിയോട് അഭ്യര്‍ഥിച്ചു. എച്ച്1-ബി വീസയുള്ളവരുടെ ജീവിത പങ്കാളികളെ യുഎസില്‍ ജോലി ചെയ്യാന്‍ ഒബാമ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇത് ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയില്‍ മറുപടി നല്‍കാനാണ് ട്രംപ് ഭരണകൂടം കൂടുതല്‍ സമയം ആവശ്യപ്പെട്ടത്.

ഒബാമ ഭരണകൂടത്തിന്റെ തീരുമാനം ജില്ലാ കോടതി നേരത്തെ ശരിവെച്ചിരുന്നു. തുടര്‍ന്ന് ഇതിനെതിരെ ‘സേവ് ജോബ്‌സ് യുഎസ്എ’ എന്ന സംഘടന വാഷിങ്ടന്‍ ഡിസിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. അതേസമയം വിഷയത്തില്‍ നിലപാടെടുക്കാന്‍ പുതിയ ഭരണകൂടത്തിന് സമയം ആവശ്യമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് രണ്ടുമാസം സമയം കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ട്രംപ് ഭരണകൂടത്തിന്റെ മറുപടിയും കോടതി നിലപാടും എതിരായാല്‍ ആയിരക്കണക്കിന് ഇന്ത്യക്കാരുടെ ജോലി പ്രതിസന്ധിയിലാവും. എച്ച്1 ബി വീസക്കാരുടെ ജീവിതപങ്കാളികള്‍ ഉള്‍പ്പെടെയുള്ള എച്ച്4 വീസക്കാര്‍ക്ക് ജോലി ചെയ്യാന്‍ ഒബാമ സര്‍ക്കാര്‍ 2015 ലാണ് അനുമതി നല്‍കിയത്. നിലവിലെ സാഹചര്യത്തില്‍ രണ്ടു മാസത്തിനുശേഷം ഭരണകൂടം എടുക്കുന്ന തീരുമാനം എച്ച്4 വീസയുള്ളവര്‍ക്ക് എതിരായിരിക്കുമെന്നാണ് ആശങ്ക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x