
റിയാദ്: ആഭ്യന്തര ഹജ് തീര്‍ഥാടകര്‍ക്കുള്ള സേവനങ്ങളും പദ്ധതികളും പരിചയപ്പെടുത്തുന്ന ഇലക്ട്രോണിക് ട്രാകിങ് സംവിധാനത്തിന്റെ ആദ്യഘട്ടം പുറത്തിറക്കി. സൗദി ഹജ് ഉംറ മന്ത്രാലയം തിങ്കളാഴ്ച ഇറക്കിയ പോര്‍ട്ടലില്‍ 190 ഹജ് സേവന കമ്പനികളിലൂടെ 2,27,000 അഭ്യന്തര തീര്‍ഥാടകര്‍ക്ക് ലഭിക്കുന്ന സേവങ്ങളും പാക്കേജുകളും ലഭ്യമാകും. ഓരോ പാക്കേജിന്റെയും തുക ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഈ സംവിധാനം വഴി അറിയാനാകും.
ഈ സംവിധാനം അഭ്യന്തര തീര്‍ഥാടകര്‍ക്ക് വേണ്ടി മാത്രമുള്ളതാണ്. ഹജ് സേവനങ്ങളുടെ റിസര്‍വേഷന്‍, തസ്രീഹ് (ഹജ് പെര്‍മിറ്റ്) അനുവദിക്കല്‍, പുണ്യഭൂമിയിലെ ടെന്റുകളും സ്ഥലങ്ങളും തീരുമാനിക്കല്‍, ഹാദി, അദാഹി (ബലി) കൂപ്പണുകള്‍ വാങ്ങല്‍, തിര്‍ഥാടകരുടെ കുട്ടികള്‍ക്ക് വേണ്ടി നഴ്‌സറികളും കെജി സംവിധാനങ്ങളും റജിസ്റ്റര്‍ ചെയ്യല്‍ തുടങ്ങിയ സേവനങ്ങളും ഇ ട്രാകിങ് പോര്‍ട്ടലില്‍ ലഭ്യമാകും.
സേവന ദാതാക്കള്‍ക്കും തീര്‍ഥാടകര്‍ക്കുമിടയിലെ സേവനങ്ങള്‍ സുതാര്യമാക്കുന്നതിനും ബന്ധം മെച്ചപ്പെടുത്തി സൗഹൃദപരമായി നിരീക്ഷിക്കുന്നതിനും പദ്ധതി ഉപകരിക്കുമെന്ന് ഹജ് സഹമന്ത്രി അബ്ദുല്‍ ഫതാഹ് ബിന്‍ സുലൈമാന്‍ മശാത്ത് പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.