
റിയാദ്: സൗദിയിലെ ആഭ്യന്തര ഹജ്ജ് ക്വാട്ട തൊണ്ണൂറ്റി നാല് ശതമാനം അപേക്ഷകളും ഇത്തവണ ഇ-ട്രാക്ക് വഴി നല്‍കും. ആറ് ശതമാനം ബുക്കിങ്ങും റജിസ്ട്രേഷന് നടപടികളും ആഭ്യന്തര ഹജ്ജ് സ്ഥാപനങ്ങള്‍ക്ക് പൂര്‍ത്തിയാക്കാന്‍ ഉപാധികളോടെ അനുമതി നല്‍കിയിട്ടുണ്ട്. ഹജ്ജ് ഉംറ മന്ത്രാലയമാണ് ആഭ്യന്തര ഹജ്ജ് സ്ഥാപനങ്ങള്‍ക്ക് കീഴിലെ സ്വദേശികളുടെയും വിദേശികളുടെയും രജിസ്ട്രേഷന് ക്വാട്ടയുടെ അനുപാതം നിര്‍ണ്ണയിച്ച് ഉത്തരവിറക്കിയത്.
ആറ് ശതമാനം വരുന്ന ബുക്കിങ്ങ് വിഭാഗത്തില്‍പ്പെടുന്ന തീര്‍ഥാടകന്റെ പേരും തിരിച്ചറിയല്‍ കാര്‍ഡ് നമ്പറും മൊബൈല്‍ ഫോണ്‍ നമ്പറും ‘മുഖാഅ്’ എന്ന പ്രോഗ്രാമില്‍ ചേര്‍ത്തിരിക്കണം. ഇ ട്രാക്ക് പോര്‍ട്ടലില്‍ നിന്നുള്ള കണ്ഫോമേഷന് സന്ദേശം ലഭിക്കുന്നതിനു വേണ്ടിയാണിത്. ശേഷം പോര്‍ട്ടലില്‍ പ്രവേശിച്ച് ബുക്കിങ് നടപടികള്‍ പൂര്‍ത്തിയാക്കുകയും ചാര്‍ജ്ജ് അടക്കുകയും വേണം.
ഒരോ സ്ഥാപനങ്ങളും തീര്‍ഥാടകരുടെ എണ്ണം, യാത്ര സംവിധാനങ്ങള്‍, താമസ കെട്ടിട വിവരങ്ങള്‍, തീര്‍ഥാടകരുമായി ബന്ധപ്പെടാനുള്ള ടെലിഫോണ്‍ നമ്പറുകള്‍ എന്നിവ നിര്‍ബന്ധമായും വെബ്സൈറ്റില്‍ ചേര്ത്തിക്കണമെന്നും ഹജ്ജ് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ശവ്വാല്‍ 20 ആണ് ഹജ്ജ് സേവന സ്ഥാപനങ്ങള്‍ക്ക് മിനയില്‍ തമ്പുകള്‍ കൈമാറുന്നതിന് നിശ്ചയിച്ച തീയ്യതി. ഹജ്ജിനു മുമ്പ് ആവശ്യമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനു വേണ്ടിയാണ് നേരത്തെ തമ്പുകള്‍ കൈമാറുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.