
റിയാദ്: ഇന്ത്യയില്‍ നിന്നുളള ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടകരുടെ വിസ നടപടികള്‍ തുടങ്ങി. നയതന്ത്ര കാര്യാലയങ്ങളില്‍ നിന്ന് വിസ നടപടികള്‍ ആരംഭിച്ചതോടെ സൗദിയിലും നടപടികള്‍ വേഗത്തിലാവുകയാണ്. രണ്ട് ലക്ഷം പേരാണ് ഇത്തവണ ഇന്ത്യയില്‍ നിന്നും ഹജ്ജിനെത്തുക.
മുംബൈയിലെയും ഡല്‍ഹിയിലെയും സൗദി നയതന്ത്ര കാര്യാലയങ്ങളില്‍ നിന്നാണ് ഹജ്ജ് വിസകള്‍ അനുവദിക്കുന്നത്. ഇതിനായി പാസ്പോര്ട്ടുകള് അവിടെ എത്തിച്ചിട്ടുണ്ട്. പാസ്പോര്‍ട്ടിനൊപ്പം ഹജ്ജ് വിസ പതിച്ച പേപ്പറാണ് നല്‍കുക. ജീവനക്കാര്‍ രേഖകള്‍ ഒത്തു നോക്കും. ജൂലൈ നാലു മുതലാണ് ഇന്ത്യയില്‍ നിന്നുളള ഹജ് സര്‍വ്വീസുകള്‍.
കേരളത്തില്‍ നിന്നുളള തീര്‍ത്ഥാടകര്‍ ആദ്യഘട്ടത്തിലാണ് ഉള്‍പ്പെടുക. കേരളത്തില്‍ നിന്നുളള ആദ്യ സര്‍വ്വീസ് കരിപ്പൂരില്‍ നിന്ന് ജൂലൈ 7 നാണ്. നെടുമ്പാശേരിയില്‍ നിന്ന് ജൂലെ 14നും. കേരളത്തിലെ തീര്‍ഥാടകര്‍ ഇത്തവണ മദീനയിലേക്കാണ് നേരിട്ടെത്തുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.