Currency

ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള ബലി കൂപ്പണ്‍ നിരക്ക് നിശ്ചയിച്ചു

സ്വന്തം ലേഖകന്‍Thursday, August 17, 2017 2:50 pm

450 റിയാലാണ് കൂപ്പണ്‍ നിരക്ക്. മൊബൈലി, അല്‍റജ്ഹി ബാങ്ക്, സൗദി പോസ്റ്റ് എന്നീ സ്ഥാപനങ്ങള്‍ വഴിയും ഹജ്ജ് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയും കൂപ്പണ്‍ ലഭിക്കും. പദ്ധതി നടപ്പിലാക്കുന്ന ഇസ്‌ലാമിക് ഡെവലപ്മന്റെ് ബാങ്ക് ചെയര്‍മാന്‍ ഡോ. ബന്ദര്‍ ഹജ്ജാര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

ജിദ്ദ: ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള ബലി കൂപ്പണ്‍ നിരക്ക് നിശ്ചയിച്ചു. 450 റിയാലാണ് കൂപ്പണ്‍ നിരക്ക്. മൊബൈലി, അല്‍റജ്ഹി ബാങ്ക്, സൗദി പോസ്റ്റ് എന്നീ സ്ഥാപനങ്ങള്‍ വഴിയും ഹജ്ജ് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയും കൂപ്പണ്‍ ലഭിക്കും. പദ്ധതി നടപ്പിലാക്കുന്ന ഇസ്‌ലാമിക് ഡെവലപ്മന്റെ് ബാങ്ക് ചെയര്‍മാന്‍ ഡോ. ബന്ദര്‍ ഹജ്ജാര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

ഹജ്ജിന്റെ പ്രധാന കര്‍മമായ ബലിയറുക്കല്‍ നിര്‍വഹിക്കാന്‍ ഹാജിമാര്‍ക്ക് ഏറെ സൗകര്യം നല്‍കുന്നതാണ് പദ്ധതി. ലോകത്തിന്റെ ഏത് ഭാഗത്തു നിന്നുമുള്ള വിശ്വാസികള്‍ക്ക് ഓണ്‍ലൈന്‍ വഴി കൂപ്പണുകള്‍ വാങ്ങി ബലികര്‍മം നിര്‍വഹിക്കാന്‍ സാധിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x