ബഹ്റൈനില്‍ നിന്നുള്ള ഈ വര്‍ഷത്ത ഹജ്ജ് യാത്ര ഇന്ന് ആരംഭിക്കും. 14ഓളം ഗ്രൂപ്പുകളിലായി ബസിലും വിമാനത്തിലുമായാണ് ഹാജിമാര്‍ ഹജ്ജ് കർമ്മത്തിനായി പുറപ്പെടുക. ബഹ്റൈനിൽ നിന്നും ഹജ്ജിനു പോകുന്നവരിൽ മലയാളികളും ഉൾപ്പെടുന്നു.
മനാമ: ബഹ്റൈനില്‍ നിന്നുള്ള ഈ വര്‍ഷത്ത ഹജ്ജ് യാത്ര ഇന്ന് ആരംഭിക്കും. 14ഓളം ഗ്രൂപ്പുകളിലായി ബസിലും വിമാനത്തിലുമായാണ് ഹാജിമാര്‍ ഹജ്ജ് കർമ്മത്തിനായി പുറപ്പെടുക. ഇതിന്റെ ഭാഗമായുള്ള എല്ലാ നടപടിക്രമങ്ങളൂം പൂർത്തിയായതായി നാഷണാലിറ്റി, പാസ്പോര്‍ട് ആന്‍റ് റെസിഡന്‍സ് അഫയേഴ്സ് (എന്‍.പി.ആര്‍.എ) അധികൃതർ അറിയിച്ചു.
ബഹ്റൈനിൽ നിന്നും ഹജ്ജിനു പോകുന്നവരിൽ മലയാളികളും ഉൾപ്പെടുന്നു. വിമാനമാര്‍ഗം പോകുന്നവരുടെ യാത്ര നാളെ മുതലാണു ആരംഭിക്കുക. യാത്രികരില്‍ കൂടുതലും ആദ്യം മദീന സന്ദർശിക്കും. പിന്നീട് ഇവർ മക്കയിലേക്ക് തിരിക്കും. അതിനിടെ എമിഗ്രേഷന്‍, സുരക്ഷാപരിശോധന എന്നിവക്കായി മതിയായ ഉദ്യോഗസ്ഥരെ കോസ്വേയിലും എയര്‍പോര്‍ട്ടിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.