Currency

ഹജ്ജ്-ഉംറ തീര്‍ത്ഥാടകരെ സഹായിക്കാന്‍ ഇരുപത്തി നാല് മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കമ്പനി വരുന്നു

സ്വന്തം ലേഖകന്‍Sunday, March 17, 2019 5:23 pm

മക്ക: മക്കയിലും മദീനയിലും വഴി തെറ്റുന്ന ഹജ്ജ്-ഉംറ തീര്‍ത്ഥാടകരെ താമസ സ്ഥലങ്ങളില്‍ എത്തിക്കുന്നതിന് ഇരുപത്തി നാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേകം കമ്പനികളെ ചുമതലപെടുത്തുന്നു. ഹജ്ജ്, ഉംറ മന്ത്രാലയത്തിനു കിഴില്‍ ആണ് പദ്ധതി. വീഴ്ച്ച വരുത്തുന്ന സര്‍വീസ് കമ്പനികള്‍ക്കെതിരെ ശക്തമായ നിയമ നടപടിയുമുണ്ടാകും.

മക്കയിലും മദീനയിലും ആദ്യമായി എത്തുന്ന തീര്‍ഥാകര്‍ വഴിതെറ്റി പ്രയാസപെടുന്നത് സ്ഥിരം കാഴ്ചയാണ്. ഈ വര്‍ഷം മക്കയിലും മദീനയിലും നാല് സെന്ററുകള്‍ വീതമുണ്ടാകും. ഇരു ഹറമുകളുടെയും നാലു വശങ്ങളിലായി ഇവ സ്ഥാപിക്കും. തീര്‍ഥാടകരുടെ പൂര്‍ണ ഉത്തരവാദിത്വം സര്‍വീസ് കമ്പനികള്‍ക്കാണ്. വീഴ്ച്ച വരുത്തുന്ന സര്‍വീസ് കമ്പനികള്‍കെതിരെ പിഴ അടക്കമുള്ള ശക്തമായ നടപടി ഉണ്ടാവുമെന്നും മന്ത്രാലയം വ്യക്തമാകി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x