Currency

ഹജ്ജ് ഉംറ സേവനം: സൗദി ഭരണകൂടം സ്വന്തമായി കമ്പനികള്‍ സ്ഥാപിക്കും

സ്വന്തം ലേഖകന്‍Monday, May 27, 2019 1:23 pm

മക്ക: ഹജ്ജ് ഉംറ സേവനങ്ങള്‍ക്കായി സൗദി ഭരണകൂടം സ്വന്തമായി കമ്പനികള്‍ സ്ഥാപിക്കും. അടുത്ത ഹജ്ജിന് ശേഷം ഇതിന്റെ നടപടികള്‍ ആരംഭിക്കും. സേവനം മെച്ചപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം.

ഹജ്ജ്-ഉംറ സേവനങ്ങള്‍ രാജ്യത്തെ വിവിധ മുവ്വിഫുമാര്‍ അഥവാ ഏജന്റുകള്‍ വഴിയാണ് നിലവില്‍ ചെയ്യുന്നത്. അതായത് ഹജ്ജ് കാലത്ത് മക്ക, അറഫ, മിന എന്നിവിടങ്ങളിലെല്ലാം സേവനങ്ങള്‍ നല്‍കാറുള്ളത് ഇവരാണ്. ഹജ്ജ് ഉംറ മന്ത്രാലയവുമായുണ്ടാക്കുന്ന കരാര്‍ പ്രകാരമാണ് ഈ സേവനങ്ങള്‍ നല്‍കാറ്. തീര്‍ഥാടകരുടെ യാത്രാ സംവിധാനങ്ങളും കൈകാര്യം ചെയ്യുന്നതും ഇവര്‍ തന്നെ. ഈ ജോലികളെല്ലാമിനി ഭരണകൂടം നേരിട്ട് ചെയ്യാനാണ് തയ്യാറെടുക്കുന്നത്.

ഇതിന്റെ ഭാഗമായി പ്രത്യേക കമ്പനി തന്നെ രൂപീകരിക്കും. ഇതിനുള്ള നടപടിക്രമങ്ങള്‍ അടുത്ത ഹജ്ജ് കാലത്തിന് ശേഷം തുടങ്ങുമെന്ന് ഹജ്ജ് ഉംറ വകുപ്പ് ഉപ മന്ത്രി അറിയിച്ചു. ഇതോടെ സേവനം മെച്ചപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x