Currency

ഹജ്ജ്: പകുതിയോളം ഹാജിമാര്‍ ഇന്ന് പുണ്യനഗരിയോട് വിട പറയും

സ്വന്തം ലേഖകന്‍Sunday, September 3, 2017 12:37 pm

ഔദ്യോഗികമായി നാളെയാണ് ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാവുകയെങ്കിലും ദുല്‍ഹജ്ജ് 12 പൂര്‍ത്തിയാകുന്ന ഇന്ന് തന്നെ വിശ്വാസികള്‍ക്ക് ചടങ്ങുകളവസാനിപ്പിച്ച് മടങ്ങാം. എന്നാല്‍ ഇന്ന് തന്നെ മടങ്ങുന്ന ഹാജിമാര്‍ കല്ലേറ് കര്‍മം പൂര്‍ത്തിയാക്കി സൂര്യാസ്തമയത്തിന് മുന്നേ മിന വിടണം.

റിയാദ്: ഹജ്ജ് കര്‍മങ്ങള്‍ അവസാനിപ്പിച്ച് പകുതിയോളം ഹാജിമാര്‍ ഇന്ന് വൈകുന്നേരത്തോടെ പുണ്യനഗരിയോട് വിട പറയും. ഔദ്യോഗികമായി നാളെയാണ് ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാവുകയെങ്കിലും ദുല്‍ഹജ്ജ് 12 പൂര്‍ത്തിയാകുന്ന ഇന്ന് തന്നെ വിശ്വാസികള്‍ക്ക് ചടങ്ങുകളവസാനിപ്പിച്ച് മടങ്ങാം. എന്നാല്‍ ഇന്ന് തന്നെ മടങ്ങുന്ന ഹാജിമാര്‍ കല്ലേറ് കര്‍മം പൂര്‍ത്തിയാക്കി സൂര്യാസ്തമയത്തിന് മുന്നേ മിന വിടണം. അതിന് സാധിച്ചില്ലെങ്കില്‍ നാളെ വരെ തുടരണം.

പ്രയാസ രഹിതമായി കര്‍മങ്ങളെല്ലാം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് വിശ്വാസ ലക്ഷങ്ങള്‍. ഇരുപത്തി മുന്നര ലക്ഷം വിശ്വാസികളാണ് ഈ വര്‍ഷം ഹജ്ജിനെത്തിയത്. ഇന്ന് വൈകുന്നേരത്തോടെ മടങ്ങുന്ന വിശ്വാസികള്‍ മിനായില്‍ നിന്ന് മസ്ജിദുല്‍ ഹറാമിലെത്തി വിടവാങ്ങല്‍ പ്രദക്ഷിണം നിര്‍വഹിക്കും. വിപുലലമായി സൗകര്യങ്ങള്‍ ഇതിനായി ഹറമിലേര്‍പ്പെടുത്തിയിട്ടുണ്ട്. മലയാളികളടക്കമുള്ളവര്‍ നാളെയാകും വിടവാങ്ങല്‍ പ്രദക്ഷിണത്തിന് നീങ്ങുക. ശേഷം മദീനയും ചരിത്ര നഗരികളും സന്ദര്‍ശിച്ചാകും ഇവരുടെ മടക്കം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x