
അബുദാബി: യുഎഇയില്‍ സഹിഷ്ണുതാ വര്‍ഷാചരണത്തിന്റെ ഭാഗമായി തൊഴിലാളികള്‍ക്ക് മാത്രം ഹാപ്പിനസ് ബസ് ഏര്‍പ്പെടുത്തി. ലേബര്‍ ക്യാംപിലെ തൊഴിലാളികളെ ജോലി സ്ഥലത്തേക്കും തിരിച്ചും കൊണ്ടുപോകുന്നതിന് ഏര്‍പ്പെടുത്തിയ ബസില്‍ എസി ഉള്‍പ്പെട സൗകര്യങ്ങള്‍ ഉണ്ട്. മനുഷ്യവിഭവ സ്വദേശിവല്‍കരണ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും ചേര്‍ന്ന് നൂതന പദ്ധതി ഉദ്ഘാടനം ചെയ്തു.
ശീതീകരണ സംവിധാനത്തിന് പുറമേ ഫാന്‍, തണുത്ത കുടിവെള്ളം, വൈഫൈ സംവിധാനം, ഫസ്റ്റ് എയ്ഡ് ബോക്സ്, അത്യാഹിതമുണ്ടാകുമ്പോള്‍ രക്ഷപ്പെടാനുള്ള വാതില്‍, ട്യൂബില്ലാത്ത ടയര്‍ തുടങ്ങി തൊഴിലാളി ബസിനെ അടിമുടി പരിഷ്കരിച്ചാണ് ഹാപ്പിനസ് ബസാക്കി മാറ്റിയത്. സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കാണ് ഈ ആനുകൂല്യം.
എമിറേറ്റിലുടനീളം ഹാപ്പിനസ് ബസ് വ്യാപിപ്പിക്കുമെന്ന് മന്ത്രാലയത്തിലെ പരിശോധനാ വിഭാഗത്തിലെ മാര്‍ഗനിര്‍ദേശ ഡയറക്ടര്‍ ഖാസിം മുഹമ്മദ് ജമില്‍ വ്യക്തമാക്കി. തൊഴിലാളികള്‍ക്ക് സുരക്ഷിത യാത്ര ഒരുക്കുന്നതിനാണിതെന്നും വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.