യുഎസിലെ മോണിങ് കണ്‍സള്‍ട്ട് എന്ന ടെക്നോളജി മീഡിയ കമ്പനിക്ക് നല്കിയ അഭിമുഖത്തില്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ഒറിന് ഹാച്ചാണ് ഇക്കാര്യമറിയിച്ചത്. ടെക്നോളിജി മുന്‍ നിര്‍ത്തികൊണ്ടുള്ള വികസന നയമാണ് അമേരിക്ക മുന്നോട്ട് വെക്കുന്നത്. അതുകൊണ്ട് തന്നെ കൂടുതല്‍ എച്ച്1ബി വിസ അനുവദിക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
വാഷിങ്ടണ്‍: അമേരിക്ക എച്ച്1ബി വിസയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ലെന്ന് സൂചന. യുഎസിലെ മോണിങ് കണ്‍സള്‍ട്ട് എന്ന ടെക്നോളജി മീഡിയ കമ്പനിക്ക് നല്കിയ അഭിമുഖത്തില്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ഒറിന് ഹാച്ചാണ് ഇക്കാര്യമറിയിച്ചത്. ടെക്നോളിജി മുന്‍ നിര്‍ത്തികൊണ്ടുള്ള വികസന നയമാണ് അമേരിക്ക മുന്നോട്ട് വെക്കുന്നത്. അതുകൊണ്ട് തന്നെ കൂടുതല്‍ എച്ച്1ബി വിസ അനുവദിക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
കുടിയേറ്റം തടയുന്നതിന്റെ ഭാഗമായി ഡൊണാള്‍ഡ് ട്രംപ് എച്ച്1ബി വിസയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നേരത്തെ എച്ച്1ബി വിസയുമായി ജോലി ചെയ്യാനെത്തുന്നവരുടെ മിനിമം ശമ്പളത്തില്‍ അമേരിക്ക വര്‍ധന വരുത്തിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.