Currency

പ്രവാസികളുടെ ആരോഗ്യ ഇൻഷുറൻസ് നിരക്കിലെ വർധന അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ

സ്വന്തം ലേഖകൻThursday, October 20, 2016 10:49 am

കുവൈറ്റിലെ പ്രവാസികളുടെ ആരോഗ്യ ഇൻഷുറൻസ് നിരക്ക് 50 ദിനാറിൽ നിന്നും 130 ദിനാറായി വർധിപ്പിച്ചത് അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ വരും.

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസികളുടെ ആരോഗ്യ ഇൻഷുറൻസ് നിരക്ക് 50 ദിനാറിൽ നിന്നും 130 ദിനാറായി വർധിപ്പിച്ചത് അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ വരും. വിസ സ്റ്റാമ്പ് ചെയ്യുന്നതിനും പുതുക്കുന്നതിനും മുന്നോടിയായി ഈടാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് നിരക്കിലാണ് വര്‍ധന.

ആശ്രിത വിസയില്‍ കഴിയുന്ന മുതിര്‍ന്ന സ്ത്രീകള്‍ക്കും 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കുമുള്ള  ഇന്‍ഷുറന്‍സ് നിരക്ക് 130 ദിനാറാകും. നിലവിൽ ഇത് യഥാക്രമം  40 ദിനാറും 30 ദിനാറുമാണ്. ദമാന്‍ എന്ന കമ്പനിക്കായിരിക്കും വിദേശികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ശേഖരിക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള ചുമതല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x