
റിയാദ്: സൗദിയില്‍ നിരീക്ഷണ കാലയളവില്‍ തൊഴിലാളിക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് അനുവദിക്കണമെന്ന് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കൗണ്‍സില്‍ നിര്‍ദേശം നല്‍കി. തൊഴിലാളിക്കും കുടുംബത്തിനും മൂന്ന് മാസത്തേക്കാണ് മെഡിക്കല്‍ ഇന്‍ഷൂറന്‍സ്. നവജാത ശിശുക്കള്‍ക്കുള്ള പ്രതിരോധ ചികിത്സയും ഇതിലൂടെ ലഭിക്കും.
പ്രൊബേഷന്‍ കാലഘട്ടത്തില്‍ മിക്ക കമ്പനികളും തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ഇന്‍ഷൂറന്‍സ് നല്‍കാറില്ല. എന്നാല്‍ നിരീക്ഷണ ഘട്ടത്തിലും തൊഴിലാളിക്ക് 3 മാസത്തെ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് അനുവദിക്കണമെന്നാണ് പുതിയ നിര്‍ദേശം.
തൊഴിലാളിയുടെ ഭാര്യ, മക്കള്‍, വിവാഹിതരല്ലാത്ത പെണ്‍കുട്ടികള്‍ എന്നിവരേയും ഇന്‍ഷൂറന്‍സില്‍ ഉള്‍പ്പെടുത്താനുളള ബാധ്യത തൊഴിലുടമക്കുണ്ട്. ഗുണഭോക്താവ് ഗര്‍ഭിണിയോ നിത്യരോഗിയോ ആണെങ്കില്‍ അക്കാര്യം മുന്‍കൂട്ടി അറിയിക്കണമെന്നും കൗണ്‍സില്‍ നിര്‍ദേശിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.