
റിയാദ്: സൗദിയുടെ വിവിധ പ്രവിശ്യകളില്‍ മഴ തുടരുന്നു. കിഴക്കന്‍ പ്രവിശ്യയില്‍ ഇന്നലെ രാത്രി മുതല്‍ ശക്തമായ മഴയാണ് ലഭിച്ചത്. കിഴക്കന്‍ പ്രവിശ്യയിലാണ് ഇന്ന് ശക്തമായ മഴ ലഭിച്ചത്. പുലര്‍ച്ചെ മുതല്‍ ആരംഭിച്ച മഴ ഉച്ചവരെ തുടര്‍ച്ചയായി പെയ്തു. ദമ്മാം, അല്‍ഖോബാര്‍,ജുബൈല്‍ തുടങ്ങി പ്രവിശ്യയിലെ മിക്കയിടങ്ങളിലും ശക്തമായ മഴയാണ് പെയ്തത്.
ചൂടും പൊടിക്കാറ്റും നിറഞ്ഞ അന്തരീക്ഷത്തില്‍ മഴയെത്തിയത് യാത്രക്കാര്‍ക്കും പുറം ജോലിക്കാര്‍ക്കും ആശ്വാസമായി. റോഡുകളിലും അണ്ടര്‍പാസുകളിലും വെള്ളം നിറഞ്ഞതോടെ മിക്ക ഹൈവേകളിലും ഗതാഗത തടസ്സം നേരിട്ടു. തണുപ്പില്‍ നിന്നും ചൂടിലേക്ക് കാലവസ്ഥ മാറിയതിന് ശേഷമാണ് വീണ്ടും മഴയെത്തിയത്. ദിവസങ്ങളായി പ്രവിശ്യയില്‍ പൊടിക്കാറ്റ് വിശിയടിച്ചിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.