
റിയാദ്: സൗദി അറേബ്യയിലെ നജ്റാന്, അല്‍ബാഹ മേഖലകളില്‍ മഴയും മലവെള്ളപ്പാച്ചിലും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. മഴയെ തുടര്‍ന്ന് വിവിധ വിമാന സര്‍വീസുകള്‍ തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്ന് എയര്‍പോര്‍ട്ട് അധികൃതരും അറിയിച്ചു.
കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റേതാണ് മുന്നറിയിപ്പ്. നജ്റാന് മേഖലയില്‍ ശക്തമായ ഇടി മിന്നലിനും പൊടിക്കാറ്റിനും സാധ്യതയുണ്ട്. സിവില്‍ ഡിഫന്‍സിന്റെ നേതൃത്വത്തില്‍ ആവശ്യമായ മുന്‍കരുതല്‍ എടുത്തിട്ടുണ്ട്.
യാന്പുവിലും ശക്തമായ മഴക്ക് സാധ്യതയുണ്ട്. മഴ തിമര്‍ത്ത് പെയ്യുന്ന വിവിധ പ്രവിശ്യകളിലെ വ്യത്യസ്ത ഇടങ്ങളില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സൗദി അറേബ്യയിലെ വിവിധ മേഖലകളില്‍ പ്രതികൂല കാലാവസ്ഥ തുടരുകയാണ്. ഇതിനാല്‍ യാത്രക്ക് പുറപ്പെടുന്നതിനു മുമ്പ് വിമാന കമ്പനികളുമായി ബന്ധപ്പെടണമെന്ന് ജിദ്ദ കിംഗ് അ്ബുദല് അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അധികൃതര്‍ നിര്‍ദേശിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.