Currency

സൗദിയിലെ വിവിധ പ്രവിശ്യകളിൽ വരുന്ന ഒരാഴ്ച കനത്ത മഴയ്ക്ക് സാധ്യത

സ്വന്തം ലേഖകൻWednesday, November 23, 2016 7:58 am

സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ വരുന്ന ഒരാഴ്ച മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ അതോറിറ്റി അറിയിച്ചു.

റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ വരുന്ന ഒരാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ അതോറിറ്റി അറിയിച്ചു. മഴവെള്ളപ്പാച്ചിലിന് സാധ്യതയുള്ള ഇടങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉത്തര അതിര്‍ത്തി പ്രവിശ്യ, തബൂക്ക്, അല്‍ജൗഫ്, ഹായില്‍, മക്ക, മദീന, അല്‍ബാഹ, അസീര്‍, അല്‍ഖസീം, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലാണ് മഴക്ക് സാധ്യത.

പടിഞ്ഞാറന്‍ പ്രവിശ്യയില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ മഴ ലഭിച്ചേക്കും. ജിദ്ദ നഗരത്തിലും വിമാനത്താവളത്തിലും നേരിയ മഴക്ക് സാധ്യതയുണ്ട്. കിഴക്കന്‍ പ്രവിശ്യയില്‍ കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ട്. ഉത്തര അതിര്‍ത്തി പ്രവിശ്യയിലും അല്‍ജൗഫിലും വെള്ളിയാഴ്ച രാവിലെ മുതല്‍ താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴ്ന്നേക്കും. ഉത്തര സൗദിയില്‍ നാളെ മുതല്‍ ശക്തമായ ശൈത്യക്കാറ്റ് അനുഭവപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി വക്താവ് ഹുസൈന്‍ അല്‍ഖഹ്താനി അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x