അന്തരീക്ഷ താപനിലയില്‍ വലിയ കുറവുണ്ടാകുമെന്നും രണ്ടു പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും കനത്ത മഴയായിരിക്കും ഈ വർഷം സൗദിയിൽ പെയ്യുകയെന്നുമാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
റിയാദ്: സൗദി അറേബ്യയിൽ ഈ വർഷം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അന്തരീക്ഷ താപനിലയില്‍ വലിയ കുറവുണ്ടാകുമെന്നും രണ്ടു പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും കനത്ത മഴയായിരിക്കും ഈ വർഷം സൗദിയിൽ പെയ്യുകയെന്നുമാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
ലാ നിനാ എന്ന പ്രതിഭാസമാണു കനത്ത മഴയ്ക്കു കാരണമാകുക. ശാന്ത സമുദ്രത്തിലെ പടിഞ്ഞാറൻ മേഖലയിലും മധ്യമേഖലയിലും അനുഭവപ്പെടുന്ന താപനിലയുടെ സ്വാധീനഫലമായുണ്ടാകുന്ന പ്രതിഭാസമാണിത്. മുമ്പ് 1996ലും 2010ലും ആണ് ഈ പ്രതിഭാസം അനുഭവപ്പെട്ടിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.