
റിയാദ്: സൗദിയില്‍ ശക്തമായ പൊടിക്കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്കി. പ്രദേശവാസികള്‍ തിങ്കളാഴ്ച വരെ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നുമുതല്‍ തിങ്കളാഴ്ച വരെ സൗദിയിലെ ഭൂരിഭാഗം പ്രവിശ്യകളിലും പൊടിക്കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു.
അറാര്‍, തുറൈഫ്, സകാക്ക, ഹായില്‍ യാമ്പു തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ട്. മക്ക, ജിദ്ദ, ദമ്മാം, ജുബൈല്‍, അല്‍ ഹസ നജ്റാന് എന്നിവിടങ്ങളില്‍ ശനിയാഴ്ചവരെ പൊടിക്കാറ്റ് അനുഭവപ്പെട്ടേക്കാം.
ശനി വരെയുള്ള ദിവസങ്ങളില്‍ അറാറിലും തുറൈഫിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. തബൂക്ക് പ്രവിശ്യയില്‍ ഈ ദിവസങ്ങളില്‍ കനത്ത മഴയ്ക്കാണ് സാധ്യത. മക്ക പ്രവിശ്യയില്‍ വെള്ളി ശനി ദിവസങ്ങളില്‍ ചെറിയ ഇടിയോടുകൂടിയ മഴയ്ക്കാണ് സാധ്യത. റിയാദ് പ്രവിശ്യയിലും ദമ്മാമിലും പരിസര പ്രദേശങ്ങളിലും തിങ്കളാഴ്ചവരെയുള്ള ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.