Currency

അബുദാബിയില്‍ റമസാനില്‍ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം

സ്വന്തം ലേഖകന്‍Sunday, May 5, 2019 7:17 pm

അബുദാബി: റമസാനില്‍ ട്രക്ക്, ലോറി, വലിയ യാത്രാ ബസ് എന്നിവയ്ക്ക് അബുദാബി റോഡുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ 8 മുതല്‍ 10 വരെയും ഉച്ചയ്ക്ക് 2 മുതല്‍ 4 വരെയുമാണ് നിയന്ത്രണം. ഈ സമയത്ത് റോഡുകളിലേക്ക് ട്രക്കും ലോറിയും 50 പേരില്‍ കൂടുതല്‍ ആളുകള്‍ യാത്ര ചെയ്യുന്ന വലിയ ബസും പ്രവേശിക്കാന്‍ പാടില്ല.

റമസാനില്‍ ജോലി സമയം 6 മണിക്കൂറാക്കി കുറച്ചതിനാല്‍ കൂടുതല്‍ ആളുകള്‍ യാത്ര ചെയ്യുന്ന സമയമായതിനാലാണ് രണ്ട് നേരങ്ങളിലായി നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് അബുദാബി പൊലീസ് അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x