Currency

മൊബൈല്‍ ക്യാപ്സൂള്‍ പദ്ധതി വിപുലപ്പെടുത്താന്‍ ആലോചന

സ്വന്തം ലേഖകന്‍Wednesday, August 29, 2018 4:56 pm

മക്ക: ഹാജിമാര്‍ക്കായി ഒരുക്കിയ മൊബൈല്‍ ഹോട്ടല്‍ ക്യാപ്സൂള്‍ അടുത്ത വര്‍ഷം മുതല്‍ കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കാന്‍ ഒരുങ്ങി സൗദി അധികൃതര്‍. മിനാ അടക്കമുള്ള തിരക്കേറിയ ഇടങ്ങളിലാണ് പദ്ധതി വ്യാപിപ്പിക്കുക. കൂട്ടം തെറ്റുന്ന ഹാജിമാരെ പാര്‍പ്പിക്കാന്‍ താല്‍ക്കാലികമായി ഒരുക്കിയ സംവിധാനമായിരുന്നു ഇത്.

ഹജ്ജിന്റെ തിരക്കേറിയ സ്ഥലങ്ങളില്‍ ഹാജിമാര്‍ക്ക് ആശ്വാസത്തോടെ താമസിക്കാം. ഇതിനാണ് മൊബൈല്‍ ഹോട്ടല്‍ ക്യാപ്സൂളുകള്‍. കുറഞ്ഞ സ്ഥലം മാത്രം മതി. അകത്ത് വിശാലമായ സൗകര്യമുണ്ട്. ഒറ്റപ്പെട്ടുപോകുന്നവര്‍ക്കും ആശ്വാസമാകും ഈ പദ്ധതി. ഇത്തവണ കൂട്ടം തെറ്റിപോയവര്‍ക്കായാണ് പദ്ധതി നടപ്പിലാക്കിയത്. അടുത്ത വര്‍ഷം മുതല്‍ പ്രായമേറിയവര്‍ക്കായി പദ്ധതി വിപുലപ്പെടുത്തും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x