മനുഷ്യന്റെ വിവിധ പ്രവർത്തികൾ മൂലമുണ്ടായ മലിനീകരണവും അന്തരീക്ഷ ഊഷ്മാവിൽ ഉണ്ടായിരിക്കുന്ന വർധനയും മൂലം മത്സ്യങ്ങൾ ചത്തുപൊങ്ങുകയാണ്.
കുവൈറ്റ് സിറ്റി: രാജ്യത്ത് മത്സ്യസമ്പത്ത് കുറഞ്ഞുവരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നു ശാസ്ത്ര ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ കുറവ് ഗൗരവമായി കണ്ട് പരിഹാര നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി.
ബുധനാഴ്ച കുവൈത്തിന്റെ കടൽതീരത്ത് കിലോമീറ്ററുകളോളം ദൂരത്തിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സാഹചര്യത്തിലാണ് ശാസ്ത്ര ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
മനുഷ്യന്റെ വിവിധ പ്രവർത്തികൾ മൂലമുണ്ടായ മലിനീകരണവും അന്തരീക്ഷ ഊഷ്മാവിൽ ഉണ്ടായിരിക്കുന്ന വർധനയും മൂലമാണ് മത്സ്യങ്ങൾ ചത്തുപൊങ്ങിയതെന്നും ശാസ്ത്ര ഗവേഷണ കേന്ദ്രം അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.