
ജിദ്ദ: ജിദ്ദ ഇന്ത്യന്‍ സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ ഫീസ് കുത്തനെ കുട്ടി. ട്യൂഷന്‍ ഫീ ഇനത്തില്‍ 20 ശതമാനം വര്‍ധനയാണ് വരുത്തിയത്. ഈ മാസം മുതല്‍ വര്‍ധന പ്രാബല്യത്തില്‍ വന്നതായി സര്‍ക്കുലര്‍ പുറത്തിറങ്ങി. നിലവിലുള്ള ട്യൂഷന്‍ ഫീയുടെ 25 ശതമാനം വര്‍ധന കെ.ജി മുതല്‍ 12ാം തരം വരെയുള്ള മഴുവന്‍ വിദ്യര്‍ഥികള്‍ക്കും ബാധകമാകും.
എല്‍.കെ.ജി മുതല്‍ അഞ്ചാം ക്ലാസ് വരെ 60.43 റിയാല്‍, ആറാം ക്ലാസ് മുതല്‍ എട്ടു വരെ 65.43 റിയാല്‍, ഒമ്പതു മുതല്‍ 12ാം ക്ലാസ് വരെ 70.43 എന്ന നിരക്കിലാണ് വര്‍ധന. ഫീ അടക്കുമ്പോള്‍ വര്‍ധിപ്പിച്ച തുകയുടെയും അഞ്ചു ശതമാനം വാറ്റ് അടക്കേണ്ടിവരും. കഴിഞ്ഞ നാലു വര്‍ഷത്തിനു ശേഷമാണ് ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ ഫീ വര്‍ധന. ഇടക്കാലത്ത് ഫീ വര്‍ധനയെക്കുറിച്ച് മാനേജമെന്റ് പല തവണ ചര്‍ച്ച ചെയ്തിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല. ചെലവ് നികത്താന്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ് ഫീ വര്‍ധിപ്പിച്ചതെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ്് പറയുന്നു.
സൗദിയിലെ മറ്റ് സ്‌കൂളുകളെ അപേക്ഷിച്ച് ഫീ കുറവാണെന്നും മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഏതായാലും ഈ അവസരത്തിലുള്ള വര്‍ധന താങ്ങാന്‍ കഴിയാത്തതാണെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.