Currency

ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഹില്ലരി ക്ലിന്റനും ബുഷും പങ്കെടുക്കും

സ്വന്തം ലേഖകന്‍Sunday, January 8, 2017 7:54 am

വാഷിങ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ ഭാര്യയും തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ എതിരാളിയുമായിരുന്ന ഹില്ലരി ക്ലിന്റണ്‍ എന്നിവര്‍ പങ്കെടുക്കും. മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്യൂ ബുഷ് അദേഹത്തിന്റെ ഭാര്യ ലോറ എന്നിവരും പങ്കെടുക്കും.

എന്നാല്‍ പ്രായാധിക്യത്താല്‍ ജോര്‍ജ് എച്ച്ഡബ്യു ബുഷ് സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നു വിട്ടുനില്‍ക്കുമെന്നറിയിച്ചു. ജനുവരി 20 നാണു ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x