Currency

തെരഞ്ഞെടുപ്പിലെ തോല്‍വി വേദനാജനകമാണെന്ന് ഹിലരി ക്ലിന്റന്‍

സ്വന്തം ലേഖകൻThursday, November 10, 2016 1:06 pm

ട്രംപ് പ്രസിഡന്റ് പഥവിൽ എത്തിക്കാഴിഞ്ഞു ഇനി അമേരിക്കയെ മുന്നോട്ടുനയിക്കാന്‍ അദ്ദേഹത്തിന് തുറന്ന മനസോടെ അവസരം നല്‍കണം. നിയമവാഴ്ച, തുല്യ അവസരം, ആരാധനാ സ്വാതന്ത്ര്യം എന്നിവ എന്തുവിലകൊടുത്തും പരിരക്ഷിക്കണമെന്നും ഹിലരി പറഞ്ഞു.

ന്യൂയോർക്ക്: പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തോല്‍വി വേദനാജനകമാണെന്നു ഹിലരി ക്ലിന്റണ്‍. ട്രംപ് പ്രസിഡന്റ് പഥവിൽ എത്തിക്കാഴിഞ്ഞു ഇനി അമേരിക്കയെ മുന്നോട്ടുനയിക്കാന്‍ അദ്ദേഹത്തിന് തുറന്ന മനസോടെ അവസരം നല്‍കണം. നിയമവാഴ്ച, തുല്യ അവസരം, ആരാധനാ സ്വാതന്ത്ര്യം എന്നിവ എന്തുവിലകൊടുത്തും പരിരക്ഷിക്കണമെന്നും ഹിലരി പറഞ്ഞു.

ശരിയെന്നു വിശ്വസിക്കുന്ന കാര്യങ്ങള്‍ക്കുവേണ്ടിയാണ് എന്നും നിലകൊണ്ടിട്ടുള്ളത്. നിങ്ങളുടെയെല്ലാം ജീവിതത്തിലും ഇതുപോലെ ജയവും പരാജയവും ഉണ്ടാകാകുമല്ലോ. അപ്പോഴും സത്യത്തിനുവേണ്ടിയുള്ള പോരാട്ടം ഉപേക്ഷിക്കരുതെന്നും ഹിലരി വ്യക്തമാക്കി. രാജ്യത്തിന് വിചാരിക്കുന്നതിലും വേഗം ഒരു വനിതാ പ്രസിഡന്റ് ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും ന്യൂയോര്‍ക്ക് ഹോട്ടലില്‍ നടത്തിയ പ്രസംഗത്തിൽ അവർ കൂട്ടിച്ചേർത്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x